പാ​ല​ക്കാ​ട്: മീ​സി​ൽ​സ്, റൂ​ബെ​ല്ല രോ​ഗ നി​വാ​ര​ണ കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ എ​ഡി​എം കെ. ​സു​നി​ൽ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം​ചേ​ർ​ന്നു. മൂ​ന്ന്ഘ​ട്ട​ങ്ങ​ളാ​യാ​ണ് കാ​ന്പ​യി​ൻ ന​ട​പ്പാ​ക്കു​ക. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഒ​ന്നാം​ഡോ​സ് കു​ത്തി​വെ​പ്പെ​ടു​ക്കാ​ത്ത 2943 കു​ട്ടി​ക​ളെ​യും ര​ണ്ടാം ഡോ​സ് കു​ത്തി​വെ​പ്പെ​ടു​ക്കാ​ത്ത 3949 കു​ട്ടി​ക​ളെ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ര​ണ്ടാം​ഘ​ട്ട​ത്തി​ൽ പ്ര​ചാ​ര​ണം വ്യാ​പി​പ്പി​ക്കു​ക​യും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്യും. മൂ​ന്നാം​ഘ​ട്ട​ത്തി​ൽ അ​ട്ട​പ്പാ​ടി ഉ​ൾ​പ്പ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ൽ വാ​ക്സി​നേ​ഷ​ൻ ഡ്രൈ​വ് ന​ട​ത്തും. അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി കു​ത്തി​വെ​പ്പ് ന​ൽ​കു​ക, വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​ൽ​നി​ന്ന് മ​നഃപൂ​ർ​വം വി​ട്ടു​നി​ൽ​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക, ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രെ ഉ​ൾ​പ്പെ​ടു​ത്തി വീ​ടു​ക​ൾ തോ​റും പ്ര​ചാ​ര​ണം ന​ട​ത്താ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.

യോ​ഗ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കെ.​ആ​ർ. വി​ദ്യ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ എ. ​ഷാ​ബി​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.