ഒ​റ്റ​പ്പാ​ലം: അ​മി​ത​മാ​യി ജ​ലക്ക​രം ഈ​ടാ​ക്കു​ന്ന​താ​യി ആ​രോ​പി​ച്ച് ബി​ജെ​പി വാ​ണി​യം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ംബ​ർ​മാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി ജ​ലവി​ഭ​വവ​കു​പ്പ് ഓ​ഫീ​സി​ൽ എ​ത്തി. വാ​ണി​യം​കു​ളം മ​നി​ശേരി പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് അ​മി​ത​മാ​യ ബി​ൽതു​ക ജ​ല അ​ഥോ​റി​റ്റി ഈ​ടാ​ക്കു​ന്ന​തി​ന് വേ​ണ്ടി ബി​ൽ ന​ൽ​കി​യ​ത്.

ഇ​തി​നെ​തി​രെ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന​തി​നി​ട​യാ​ണ് വാ​ണി​യം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് എ.പി. പ്ര​സാ​ദ്, എ​.സി. സു​ബ്ര​ഹ്മ​ണ്യ​ൻ, ശാ​ലി​നി എ​ന്നി​വ​ർ അ​ട​ക്ക​മു​ള്ള മെ​ംബ​ർ​മാ​ർ ജ​ലവി​ഭ​വ വ​കു​പ്പ് ഓ​ഫീ​സി​ലെ​ത്തി പ്ര​തി​ഷേ​ധി​ച്ച​ത്.

തു​ട​ർ​ന്ന് പ​രാ​തി​ക​ൾ പ​രി​ശോ​ധി​ച്ച് മ​തി​യാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ജ​ലവ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ വേ​ണു​ഗോ​പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​യി​രു​ന്നു ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​ത്.