അ​ഗ​ളി: പു​തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ബാ​ല​സ​ഭ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. അ​ഗ​ളി ക്യാ​മ്പ് സെ​ന്‍റ​റി​ൽ അ​വ​ധി​ക്കാ​ല ക്യാ​മ്പ് -ബീ​ക്ക​ൺ 2025 എ​ന്ന പേ​രി​ലാ​യി​രു​ന്നു ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്.

പു​തു​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ശാ​ന്തി മ​രു​ത​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ മെം​ബ​ർ ജി. ​ഷാ​ജു, മെം​ബ​ർ സെ​ക്ര​ട്ട​റി റം​ല​ക്കു​ഞ്ഞ്, സി​നി​മാ പി​ന്ന​ണി ഗാ​യ​ക​നും നാ​ട​ൻ പാ​ട്ടു​ക​ലാ​കാ​ര​നു​മാ​യ സു​ധീ​ഷ് മ​രു​ത​ളം, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് ല​ത്തീ​ഫ്, ഇ​ല​ക്ട്ര​ൽ ലി​റ്റ​റ​സി കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ടി. ​സ​ത്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ്റ്റേ​റ്റ് റി​സോ​ഴ്സ്പേ​ഴ്സ​ൺ റ​ഹീം, ഫാ. ​ബി​ജു ക​ല്ലി​ങ്ക​ൽ, കോ​ട്ട​ത്ത​റ ജ​ന​മൈ​ത്രി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സ​ന്തോ​ഷ് കു​മാ​ർ, പു​തൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്ഐ ഹ​രി​ഹ​ര​സൂ​നു, പോ​ലീ​സ് ഓ​ഫീ​സ​ർ ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സെ​ടു​ത്തു. ബാ​ല​സ​ഭ ജി​ല്ലാ, ബ്ലോ​ക്ക് കോ- ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ ക്യാ​ന്പി​നു നേ​തൃ​ത്വം ന​ൽ​കി.