രാജീവ്ഗാന്ധി അനുസ്മരണം
1561757
Friday, May 23, 2025 1:56 AM IST
പെരുവെമ്പ്: യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷി അനുസ്മരണ ദിനാചരണം നടത്തി. കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജീഷ് കുന്നേക്കാട് , നേതാക്കളായ വി. ബാബു, വി. ജയദാസ്, ചന്ദ്രൻ കറുകമണി, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ഷാഹിദ് തണ്ണിശ്ശേരി, സി.എസ് പ്രവീൺ, കൃഷ്ണൻ കറുകമണി എന്നിവർ പ്രസംഗിച്ചു
തത്തമംഗലം: യൂത്ത് കോൺഗ്രസ് തത്തമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധിയുടെ മുപ്പത്തിനാലാമത് ചരമ വാർഷികത്തോടനുബന്ധിച്ച് മേട്ടുപ്പാളയത്ത് അനുസ്മരണ യോഗവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ കൃഷ്ണ, എ. ഷഫീക്,അജിത് കുമാർ, വി. അക്ഷയ്, അബ്ദുൽ റഷീക്, ആർ. നിഷാന്ത്, എ. അനസ്, ആർ. പ്രസാദ്, എം.ജി. ജയന്തി, ജി. ഗായത്രി തുടങ്ങിയവർ പങ്കെടുത്തു.
ആലത്തൂർ: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ്ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു. അനുസ്മരണ സമ്മേളനം കെപിസിസി മെംബർ വി. സുദർശൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.വി. കണ്ണൻ അധ്യക്ഷത വഹിച്ചു. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ വി. കനകാംബരൻ, ബ്ലോക്ക് ഭാരവാഹി ബേബി കോലാലി, ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി തൃപ്പാളൂർ ശശി, മണ്ഡലം പ്രസിഡന്റ് ഹാരിസ് , ശശീന്ദ്രൻ വണ്ടാഴി, അലാവുദ്ദീൻ, ഷെരീഫ് പ്രസംഗിച്ചു.