നെ​ല്ലി​യാ​മ്പ​തി: നെ​ന്മാ​റ സെ​ന്‍റ​ർ ഫോ​ർ ലൈ​ഫ് സ്കി​ൽ​സ് ലേ​ർ​ണിം​ഗ്, തൃ​ശൂ​ർ സെ​ന്‍റ് മേ​രി​സ് കോ​ള​ജ് സോ​ഷ്യ​ൽ​വ​ർ​ക്ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്, വ​നം വ​ന്യ​ജീ​വി വ​കു​പ്പ് കൊ​ല്ലം​കോ​ട് റേ​ഞ്ച് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര ജൈ​വ​വൈ​വി​ധ്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ന​പ്ര​ദേ​ശ​ങ്ങ​ൾ പ്ലാ​സ്റ്റി​ക് വി​മു​ക്ത​മാ​ക്കി. നെ​ല്ലി​യാ​മ്പ​തി മി​ന്നാം​പാ​റ, മാ​ട്ടു​മ​ല എ​ന്നീ ഭാ​ഗ​ങ്ങ​ളി​ലെ ഏ​ഴു​കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തു​ള്ള വ​ന​മേ​ഖ​ല​ക​ളി​ലാ​ണ് പ്ലാ​സ്റ്റി​ക് നി​ർ​മാ​ർ​ജ​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. 40 യു​വാ​ക്ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

ഉ​ൾ​വ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന​ത്തി​നോ​ട് ചേ​ർ​ന്ന റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ നി​ന്നു​മാ​യി 20 ചാ​ക്കി​ല​ധി​കം പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളാ​ണ് ശേ​ഖ​രി​ച്ച​ത്. സി​എ​ൽ​എ​സ്എ​ൽ ഡ​യ​റ​ക്ട​ർ ആ​ശോ​ക് നെ​ന്മാ​റ, തൃ​ശൂ​ർ സെ​ന്‍റ് മേ​രീ​സ് കോ​ളേ​ജ് സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന വി​ഭാ​ഗം മേ​ധാ​വി ജോ​ഷി​കു​ര്യ​ൻ, അ​ധ്യാ​പ​ക​രാ​യ കെ.​എം. ഹൈ​മ, ഐ​റി​ൻ, ആ​ഗ്ന ടെ​ന്നി, സി​എ​ൽ​എ​സ്എ​ൽ പ്ര​വ​ർ​ത്ത​ക​രാ​യ സ​യ​ന ച​ന്ദ്ര​ൻ, അ​ർ​പ്പു​ത​രാ​ജ്, സി. ​ചി​ജീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.