ദീപിക എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു
1561953
Saturday, May 24, 2025 12:15 AM IST
പാലക്കാട്: ദീപികയുടെ 139- ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ദീപിക എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു. നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് കോയന്പത്തൂർ സിഇഒയും സെക്രട്ടറിയുമായ ഡോ. പി. കൃഷ്ണകുമാറാണ് ദീപിക എഡ്യുക്കേഷൻ സ്റ്റാർ അവാർഡിന് അർഹനായത്.
കോയന്പത്തൂർ ഐ പ്ലസ് ഗ്രേസ് ഓഫ് കന്പനീസ് സിഇഒയും ഫൗണ്ടറുമായ വി. ജോണ് ഫിലിപ്പ് - ദീപിക ബിസിനസ് ഐക്കണ് ഓഫ് ദി ഇയർ അവാർഡ്, നെറ്റിംഗേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് എഡ്യുക്കേഷൻ ചെയർമാൻ എസ്. മനോഹരൻ - ദീപിക എഡ്യുക്കേഷൻ സ്റ്റാർ അവാർഡ്, റോയൽ കോളജ് ഓഫ് നഴ്സിംഗ് എഡ്യുക്കേഷൻ ചെയർമാൻ ഗുണാസിംഗ് ഇമ്മാനുവൽ - ദീപിക എക്സലൻസ് ഇൻ എഡ്യുക്കേഷൻ അവാർഡ്, ജോസ് ആലുക്കാസ് ജ്വല്ലേഴ്സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജോണ് ആലുക്കാസ് - ദീപിക എറൈസിംഗ് സ്റ്റാർ ഓഫ് ദി ഇയർ അവാർഡ്, ശക്തി കോകോ പ്രോഡക്ട് മാനുഫാക്ചറേഴ്സ് പ്രൊപ്രൈറ്റർ സി.എം. കാമരാജ് - ദീപിക ഫാർമർ എംപവറിംഗ് അവാർഡ്, പ്രോജൻ റിന്യൂവബിൾസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ആൽഫ്രഡ് വിനോദ് ആന്റണി - ദീപിക ബെസ്റ്റ് എന്റർപ്രണർ അവാർഡ്, ട്രിനിറ്റി ഹോട്ടൽ ജനറൽ മാനേജർ നിതിൻ ജോസഫ് - ദീപിക എക്സലൻസ് ഇൻ ഹോസ്പിറ്റാലിറ്റി അവാർഡ് എന്നിവർക്കാണ് മറ്റു പുരസ്കാരങ്ങൾ
26 നു വൈകീട്ട് 5.30 നു കോയന്പത്തൂർ പിളമേട് ട്രിനിറ്റി ഹോട്ടലിൽ നടക്കുന്ന വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനവും അവാർഡ് ദാനവും മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കുമെന്ന് ദീപിക തൃശൂർ റസിഡന്റ് മാനേജർ ഫാ.
ജിയോ തെക്കിനിയത്ത് അറിയിച്ചു. രാമനാഥപുരം ബിഷപ് മാർ പോൾ ആലപ്പാട്ട് അധ്യക്ഷത വഹിക്കും. കോയന്പത്തൂർ എംപി പി. രാജ്കുമാർ മുഖ്യപ്രഭാഷണവും രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അനുഗ്രഹപ്രഭാഷണവും നടത്തും.
ദീപിക റസിഡന്റ് മാനേജർ ഫാ. ജിയോ തെക്കിനിയത്ത്, ദീപിക കോയന്പത്തൂർ കോ ഓർഡിനേറ്റർ ഫാ. ജിയോ കുന്നത്തുപറന്പിൽ, ദീപിക മാർക്കറ്റിംഗ് കോ ഓർഡിനേറ്റർ ഫാ. ജിയോ ചെരടായി എന്നിവർ പങ്കെടുക്കും.