ശിരുവാണിപ്പുഴയിലെ മാലിന്യംതള്ളൽ: പിക്കപ്പ് വാൻ പിടിച്ചെടുത്തു
1561956
Saturday, May 24, 2025 12:15 AM IST
അഗളി: ശിരുവാണിപ്പുഴയിൽ മാലിന്യംതള്ളാൻ ഉപയോഗിച്ച പിക്കപ്പ് വാൻ ഷോളയൂർ പോലീസ് പിടികൂടി. ഇന്നലെ പുലർച്ചെ 12 മണിയോടെ കോയമ്പത്തൂർ ചിന്നത്തടാകം പുത്തൂർ പ്രദേശത്തുനിന്നുമാണ് ഷോളയൂർ എസ്ഐ ഫൈസൽ കോറോത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹനവും ഡ്രൈവറെയും പിടികൂടിയത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പിക്കപ്പ് വാനിൽ എത്തിച്ച മാലിന്യം അട്ടപ്പാടി കോട്ടത്തറ പാലത്തിൽനിന്നു ശിരുവാണിപ്പുഴയിലേക്കി തള്ളുകയായിരുന്നു. നാട്ടുകാർ ഇടപെട്ടതോടെ വാഹനം തമിഴ്നാട്ടിലേക്ക് ഓടിച്ചുകൊണ്ടുപോയി. തുടർന്ന് പോലീസ് നടത്തിയ തെരച്ചിലിലാണ് വാഹനം കണ്ടെത്തിയത്. ഡ്രൈവറെയും വാനും കോടതിയിൽ ഹാജരാക്കി.