വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി പാ​ള​യം- ക​രി​പ്പാ​ലി റോ​ഡി​ൽ സെ​ന്‍റ് ഫ്രാ​ൻ​സി​സ് സ്കൂ​ളി​നു മു​ന്നി​ൽ പാ​ത​യോ​ര​ത്തെ മ​രം ക​ട​പു​ഴ​കി വൈ​ദ്യു​തിലൈ​നി​ൽ വീ​ണു. ഈ​സ​മ​യം വാ​ഹ​ന​ങ്ങ​ളോ വ​ഴിയാ​ത്ര​ക്കാ​രോ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ലൈ​ൻ ഓ​ഫ് ചെ​യ്ത് തു​ട​ർന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി മ​രംമു​റി​ച്ചു​മാ​റ്റി വാ​ഹ​ന​ഗ​താ​ഗ​ത​വും വൈ​കാ​തെ പു​ന​:സ്ഥാ​പി​ച്ചു.​ ഇന്നലെ വൈ​കുന്നേരം അ​ഞ്ച​ര​യോ​ടെ മ​ഴ​ക്കൊ​പ്പ​മെ​ത്തി​യ കാ​റ്റി​ലാ​യി​രു​ന്നു സം​ഭ​വം. ക​ഴി​ഞ്ഞവ​ർ​ഷ​വും ഇ​വി​ടെ മ​രംവീ​ണ് വൈ​ദ്യു​തിലൈ​നു​ക​ൾ റോ​ഡി​ൽ പൊ​ട്ടിവീ​ണി​രു​ന്നു. അ​പ​ക​ടഭീ​ഷ​ണി​യു​ള്ള മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി സ്കൂ​ൾ തു​റ​ക്കും മു​മ്പ് കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രും ര​ക്ഷി​താ​ക്ക​ളും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.