നെ​ന്മാ​റ: നെ​ന്മാ​റ നി​യോ​ജ​ക മ​ണ്ഡ​ലം ദു​ര​ന്തനി​വാ​ര​ണ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു. കാ​ല​വ​ർ​ഷം ശ​ക്ത​മാ​കു​മ്പോ​ഴു​ണ്ടാ​കു​ന്ന ദു​ര​ന്ത​ങ്ങ​ളെ നേ​രി​ടാ​നു​ള്ള ന​ട​പ​ടി​ക​ളെകുറി​ച്ച് യോ​ഗം ച​ർ​ച്ച ചെ​യ്തു. കെ. ​ബാ​ബു എം​എ​ൽ​എ യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് യോ​ഗം ചേ​ർ​ന്ന​ത്. ചി​റ്റൂ​ർ ത​ഹ​സി​ൽ​ദാ​ർ സി. ​നാ​രാ​യ​ണ​ൻ, നെ​ന്മാ​റ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സി. ​ലീ​ലാ​മ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​യി​ലൂ​ർ, നെ​ന്മാ​റ, പ​ല്ല​ശ്ശേ​ന, എ​ല​വ​ഞ്ചേ​രി, മു​ത​ല​മ​ട, കൊ​ടു​വാ​യൂ​ർ, പു​തു​ന​ഗ​രം, വ​ട​വ​ന്നൂ​ർ, നെ​ല്ലി​യാ​മ്പ​തി, പ​ഞ്ചാ​യ​ത്തു​ക​ൾ മ​ഴ​ക്കാ​ല പൂ​ർ​വ്വ​മാ​യി സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും അ​ത്യാ​വ​ശ്യം വേ​ണ്ട ക​രു​ത​ൽ വ​സ്തു​ക്ക​ളും വി​ശ​ദീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത്‌, റ​വ​ന്യു, വ​നം, കൃ​ഷി, ആ​രോ​ഗ്യം, പോ​ലീ​സ്, പൊ​തു​മ​രാ​മ​ത്ത്, കെ​എ​സ്ഇ​ബി, ജ​ല അ​ഥോ​റി​റ്റി, ജ​ല​സേ​ച​നം, വി​ല്ലേ​ജ് ഓ​ഫി​സ​ർ​മാ​ർ, തു​ട​ങ്ങി​യ വി​വി​ധ വ​കു​പ്പ് ഉ​ദോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.