നെ​ന്മാ​റ: നെ​ന്മാ​റ മ​ല​യോ​ര മേ​ഖ​ല​യി​ൽ കാ​ട്ടാ​ന പ്ര​തി​രോ​ധ​ത്തി​നാ​യി സൗ​രോ​ർ​ജ തൂ​ക്കു​വേ​ലി നി​ർ​മാ​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.

നെ​ന്മാ​റ വ​നം ഡി​വി​ഷ​നു കീ​ഴി​ൽ നെ​ല്ലി​യാ​മ്പ​തി, ആ​ല​ത്തൂ​ർ റേ​ഞ്ചു​ക​ളി​ൽ അ​യി​ലൂ​ർ, വ​ണ്ടാ​ഴി, നെ​ന്മാ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വ​നാ​തി​ർ​ത്തി​ക​ളി​ലാ​ണ് നി​ർ​മാ​ണം. 2 കോ​ടി 20 ല​ക്ഷം രൂ​പ ചെ​ല​വി​ൽ 27.5 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്താ​ണ് സൗ​രോ​ർ​ജ തൂ​ക്കു​വേ​ലി നി​ർ​മി​ക്കു​ക.രാ​ഷ്ട്രീ​യ കി​സാ​ൻ വി​കാ​സ് യോ​ജ​ന പ​ദ്ധ​തി പ്ര​കാ​രം 60 ശ​ത​മാ​നം കേ​ന്ദ്ര വി​ഹി​ത​വും 40 ശ​ത​മാ​നം സം​സ്ഥാ​ന സ​ർ​ക്കാ​റും വി​ഹി​ത​മെ​ടു​ത്താ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

കൃ​ഷി​വ​കു​പ്പ് ത​യാ​റാ​ക്കി​യ പ​ദ്ധ​തി പ്ര​കാ​രം സ​ർ​വ്വേ പൂ​ർ​ത്തി​യാ​ക്കി വ​നം​വ​കു​പ്പി​നെ നി​ർ​മാ​ണ ചു​മ​ത​ല ഏ​ൽ​പ്പി​ച്ചി​ട്ടു​ണ്ട്. ക​രി​മ്പാ​റ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കെ. ​ബാ​ബു എം​എ​ൽ​എ നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​വി​ഘ്നേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നെ​ന്മാ​റ ഡി​എ​ഫ്ഒ പി. ​പ്ര​വീ​ൺ, പാ​ല​ക്കാ​ട് പ്രി​ൻ​സി​പ്പ​ൽ കൃ​ഷി​ഓ​ഫീ​സ​ർ എ​ൻ. ഷീ​ല പ്ര​സം​ഗി​ച്ചു. ഗ്രാ​മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ, വ​നം​വ​കു​പ്പ്, റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.