ഒ​റ്റ​പ്പാ​ലം: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ വ​രു​ന്ന എ​ൽ​പി, യു​പി സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള പ​ദ്ധ​തി​യു​മാ​യി ന​ഗ​ര​സ​ഭ.

പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷാ​രം​ഭ​ത്തി​ലാ​ണ് ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ ഗ​ണി​ത, ഭാ​ഷാ നൈ​പു​ണ്യ വി​ക​സ​ന​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​ഠ​ന നി​ല​വാ​ര​ത്തി​ൽ താ​ര​ത​മ്യേ​ന പി​റ​കി​ൽ നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക.

ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലു​ൾ​പ്പെ​ടു​ന്ന സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് മേ​ഖ​ല​ളി​ലെ മു​ഴു​വ​ൻ എ​ൽ​പി, യു​പി സ്കൂ​ളു​ക​ളി​ലും പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്നു ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​ജാ​ന​കീ​ദേ​വി​യും വൈ​സ് ചെ​യ​ർ​മാ​ൻ കെ. ​രാ​ജേ​ഷും അ​റി​യി​ച്ചു. പ​ദ്ധ​തി ഉ​ൽ​ഘാ​ട​നം കെ. ​പ്രേം​കു​മാ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.