മിസിസാഗ കത്തീഡ്രലിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ഇന്ന് കൊടിയേറും
ഷിബു കിഴക്കേകുറ്റ്
Wednesday, July 23, 2025 7:43 AM IST
മിസിസാഗ: മിസിസാഗ കത്തീഡ്രൽ ഇടവക മധ്യസ്ഥ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ഇന്ന് കൊടിയേറും. ഇന്ന് വൈകുന്നേരം ഏഴിനാണ് കത്തീഡ്രൽ വികാരി ഫാ. അഗസ്റ്റിൻ കല്ലുങ്കത്തറയിൽ കൊടിയേറ്റുന്നത്. തുടർന്ന് മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടത്തിന്റെ മുഖ്യ കാർമികത്വത്തിൽ കുർബാനയും നൊവേനയും നടക്കും.
19ന് കുട്ടികൾക്കായുള്ള പ്രത്യേക ദിനമായി ആചരിക്കും. അന്നേ ദിവസം രാവിലെ ഒൻപതിന് ഫാ. ഹരോൾഡ് ജോസ് കുർബാനയ്ക്കും നൊവേനയ്ക്കും കാർമികത്വം വഹിക്കും. ശേഷം വാഹനങ്ങൾ വെഞ്ചരിക്കും.
20ന് ഗ്രാൻഡ് പേരന്റ്സ് ആന്ഡ് എൽഡേഴ്സ് ഡേ ആയി ആചരിക്കും. രാവിലെ 8:30 ന് മുൻ വികാരി ഫാ. ജേക്കബ് എടക്കളത്തൂർ കുർബാനയ്ക്കും നൊവേനയ്ക്കും നേതൃത്വം നൽകും. തുടർന്ന് മുതിർന്നവരെ ആദരിക്കും.
21ന് ദൈവവിളി ദിനമായി ആചരിക്കും. അന്നേ ദിവസം വൈകുന്നേരം ഏഴിന് വൊക്കേഷൻ ഡയറക്ടർ ഫാ. ഫ്രാൻസിസ് സാമൂവൽ അക്കരപറ്റിയേക്കൽ കുർബാനയ്ക്കും നൊവേനയ്ക്കും കാർമികത്വം വഹിക്കും.
22 ന് ആരോഗ്യ പ്രവർത്തകരുടെയും നഴ്സുമാരുടെയും ദിനമായി ആചരിക്കും. രൂപത മതബോധന ഡയറക്ടർ ഫാ. ജോർജ് തുരുത്തിപ്പള്ളി വൈകുന്നേരം 7 മണിക്ക് വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും കാർമികത്വം വഹിക്കും.
23ന് തൊഴിലാളി ദിനമായി ആചരിക്കും. അന്നേ ദിവസം വൈകിട്ട് ഏഴിന് അസിസ്റ്റന്റ് വികാരി ഫാ. സിജോ ജോസ് അരിക്കാട്ട് കുർബാനയ്ക്കും നൊവേനയ്ക്കും കാർമികത്വം വഹിക്കും24ന് യുവജന ദിനമായി ആചരിക്കും. വൈകുന്നേരം ഏഴിന് ഷാജി മണ്ടപകത്തികുന്നേൽ സിഎസ്സി കുർബാനയ്ക്കും നൊവേനയ്ക്കും കാർമികത്വം വഹിക്കും.
25ന് ദിവ്യകാരുണ്യ ദിനമായി ആചരിക്കും. അന്നേ ദിവസം വൈകിട്ട് 7 മണിക്ക് രൂപം എഴുന്നള്ളിക്കൽ നടക്കും. തുടർന്ന് ഫാ. ബോബി ജോയി മുട്ടത്തുവലയിൽ കുർബാനയ്ക്കും നൊവേനയ്ക്കും കാർമികത്വം വഹിക്കും ഫാ. സിജോ ജോസ് അരിക്കാട്ട് ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് നേതൃത്വം നൽകും.
26ന് കുടുംബ ദിനമായി ആചരിക്കും. വൈകിട്ട് അഞ്ചിന് പ്രസുദേന്തി വാഴ്ച നടക്കും. തുടർന്ന് വികാരി ജനറാൾ ഫാ.പത്രോസ് ചമ്പക്കര കുർബാനയ്ക്കും നൊവേനയ്ക്കും നേതൃത്വം വഹിക്കുംഅന്നേ ദിവസം കുടുംബങ്ങൾക്കായി പ്രത്യേക പ്രാർത്ഥന ഉണ്ടാകും. 7 മണിക്ക് ഇടവകയുടെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സാംസ്കാരിക പരിപാടികൾ നടക്കും.
27ന് തിരുനാൾ ദിനത്തിൽ രാവിലെ 8:30 ന് ഫാ. അഗസ്റ്റിൻ കല്ലുങ്കത്തറയിലിന്റെ കാർമികത്വത്തിൽ കുർബാനയും 10.30 ന് മാർ ജോസ് പൊരുന്നേടിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാനയും ലദീഞ്ഞും പ്രദക്ഷിണവും സ്നേഹവിരുന്നും ഉണ്ടായിരിക്കും. ജൂലൈ 25, 26, 27 തീയതികളിൽ കഴുന്ന്, മുടി എന്നിവ സമർപ്പിക്കാൻ സൗകര്യമുണ്ടായിരിക്കും.