ഫൊക്കാന പ്രഥമ പ്രസിഡന്റ് ഡോ. എം. അനിരുദ്ധന്റെ നിര്യാണത്തിൽ ഹൂസ്റ്റൺ വാലി മലയാളി അസോസിയേഷന്റെ അനുശോചനം
ശ്രീകുമാർ ബാബു ഉണ്ണിത്താൻ
Thursday, July 24, 2025 3:23 AM IST
ഹൂസ്റ്റൺ: ഫൊക്കാന പ്രഥമ പ്രസിഡന്റ് ഡോ. എം. അനിരുദ്ധന്റെ മരണത്തില്‍ ഹൂസ്റ്റൺ വാലി മലയാളി അസോസിയേഷന് അനുശോചനം രേഖപ്പെടുത്തി.
ഫൊക്കാന മുന്‍ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനും ഇപ്പോള്‍ അസോസിയേഷന് പ്രസിഡന്റും കൂടിയായ സജി എം പോത്തന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഡോ. എം. അനിരുദ്ധനെ അനുസ്മരിച്ചു.
ഫൊക്കാന മുന്‍ പ്രസിഡന്റ് പോള്‍ കറുകപ്പിള്ളില്‍, ഫൊക്കാന മുന്‍ ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ഹൂസ്റ്റൺ വാലി മലയാളി അസോസിയേഷന് സെക്രട്ടറി ടോം നൈനാന്, ട്രഷറര്‍ വിശ്വനാഥന് കുഞ്ഞുപിള്ള, മുന്‍ പ്രസിഡന്റ് ജിജി ടോം, മെമ്പര്‍ അജി കളീക്കല്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.