ഡാളസിൽ 41 മിനിറ്റിനുള്ളില്‍ മൂന്ന് കടകള്‍ കൊള്ളയടിച്ച പ്രതികള്‍ അറസ്റ്റില്‍
പി.പി. ചെറിയാൻ
Saturday, July 26, 2025 2:59 PM IST
ഡാളസ്: വെറും 41 മിനിറ്റിനുള്ളില്‍ മൂന്ന് കണ്‍വീനിയന്‍സ് സ്റ്റോറുകള്‍ കൊള്ളയടിച്ച കേസില്‍ 18 വയസുകാരനായ ഉബാല്‍ഡോ മാക്വിറ്റിക്കോയെയും 20 വയസുകാരനായ അഡ്രിയാന്‍ ഉര്ക്വിസയെയും ഡാളസ് പോലീസ് അറസ്റ്റ് ചെയ്തു.
പുലര്‍ച്ചെ 4.14നും 4.55നും ഇടയിലാണ് കവര്‍ച്ചകള്‍ നടന്നതെന്ന് പോലീസ് അറിയിച്ചു. ഓരോ കവര്‍ച്ചയിലും പ്രതികള്‍ ജീവനക്കാരുടെ നേര്‍ക്ക് തോക്ക് ചൂണ്ടുകയും പണം ആവശ്യപ്പെടുകയും ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അവസാന കവര്‍ച്ചയ്ക്ക് തൊട്ടുപിന്നാലെ സെന്റ് അഗസ്റ്റിന്, ലേക്ക് ജൂണ്‍ റോഡ് എന്നിവിടങ്ങളില്‍ വച്ച് പോലീസ് ഇവരെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.