ഫിലിപ്പ് ചാണ്ടി ഡാളസിൽ അന്തരിച്ചു
പി.പി. ചെറിയാൻ
Monday, July 21, 2025 12:53 PM IST
ഡാളസ്: വരപത്ര പുതിയപറമ്പിൽ വീട്ടിൽ വി.വി. ചാണ്ടിയുടെയും ഏലിയമ്മ ചാണ്ടിയുടെയും മകൻ ഫിലിപ്പ് ചാണ്ടി ഡാളസിൽ അന്തരിച്ചു. ഫിലിപ്പ് ചാണ്ടി വളർന്നതും വിദ്യാഭ്യാസം പൂർത്തിയാക്കിയതും കേരളത്തിലെ കുമരകത്താണ്.
ചെറുപ്പത്തിൽ കോളജിൽ ഒരു മികച്ച ബാഡ്മിന്റൺ താരവും നടനുമായിരുന്നു. സിഎംഎസിൽ നിന്ന് മികച്ച നടനുള്ള അവാർഡ് നേടി. ബിരുദം നേടിയ ശേഷം ആഗ്രയിൽ കെടിസിയുടെ ബ്രാഞ്ച് മാനേജരായി ജോലി ചെയ്തു
1977ൽ അമേരിക്കയിലേക്ക് താമസം മാറി. പിന്നീട് ഡാളസ് പ്രദേശത്ത് സ്ഥിരതാമസമാക്കി. ഡാളസിലെ നിരവധി കമ്പനികളിൽ ജോലി ചെയ്യുകയും ഒടുവിൽ ഡാളസ് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്മെന്റിൽ നിന്ന് വിരമിക്കുകയും ചെയ്തു.
ഭാര്യ: മോഡിശേരിൽ ചെമ്പിക്കലം സ്വദേശിയായ ഏലിയമ്മ ചാണ്ടി. മക്കൾ: ബിനു - സൂസൻ, ബിന്ദു -ജോബി, ബീന - ഫെബിൻ, ബെൻ - അഞ്ജു. സഹോദരങ്ങൾ: പരേതനായ ജോർജ് പി. ചാണ്ടി, അന്നമ്മ മാത്യു, തങ്കമ്മ ഫിലിപ്പ്, പരേതനായ പി.സി. കുര്യൻ.
പൊതുദർശനം വെള്ളിയാഴ്ച വൈകുന്നേരം 5.30ന് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ(1627 ഷേഡി ഗ്രോവ്, ഇർവിംഗ്).
സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 8.30ന് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ(1627 ഷേഡി ഗ്രോവ്, ഇർവിംഗ്).
തുടർന്ന് സംസ്കാരം സണ്ണിവെയ്ൽ ന്യൂ ഹോപ്പ് സെമിത്തേരിയിൽ (500 US-80, സണ്ണിവെയ്ൽ -75182).
കൂടുതൽ വിവരങ്ങൾക്ക്: ഫെബിൻ സണ്ണി(ഡാളസ്):352 672 1167.