ബിഷപ് മാത്യൂസ് മാർ സെറാഫിമിന് ഡാളസ് വിമാനത്താവളത്തിൽ സ്വീകരണം നൽകി
പി.പി. ചെറിയാൻ
Friday, July 18, 2025 3:51 PM IST
ഡാളസ്: മാർത്തോമ്മാ സഭയുടെ അടൂർ ഭദ്രാസനാധ്യക്ഷൻ ബിഷപ് മാത്യൂസ് മാർ സെറാഫിമിന് ഡാളസ് വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ് നൽകി. മാർത്തോമ്മ സഭയുടെ 35-ാമത് നോർത്ത് അമേരിക്ക ഭദ്രാസന ഫാമിലി കോൺഫറൻസിന്റെ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനാണ് മാർ സെറാഫിം അമേരിക്കയിൽ എത്തിയത്.
ഡാളസ് ഫോർട്ട്വർത്ത് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ മാർ സെറാഫിമിനെ സ്വീകരിക്കാൻ ഡാളസ് കാരോൾട്ടൺ മാർത്തോമ്മ ഇടവക വികാരി റവ. ഷിബി എം. ഏബ്രഹാം, സെന്റ് പോൾസ് മാർത്തോമ്മ ഇടവക വികാരി റവ. റെജിൻ രാജു,
ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മ ഇടവക റവ. ഏബ്രഹാം വി. സാംസൺ, ഭദ്രാസന കൗൺസിൽ അംഗവും മാധ്യമ പ്രവർത്തകനുമായ ഷാജി രാമപുരം, സെന്റ് പോൾസ് മാർത്തോമ്മ ഇടവക വൈസ് പ്രസിഡന്റ് തോമസ് എബ്രഹാം, ജിമ്മി മാത്യൂസ്, ജിജി മാത്യു എന്നിവർ ഉൾപ്പെടെ ഒട്ടറെ പേർ എത്തിച്ചേർന്നിരുന്നു.
ഈ മാസം14ന് വൈകുന്നേരം ഏഴിന് ഡാളസിലെ മെസ്ക്വിറ്റ് സെന്റ് പോൾസ് മാർത്തോമ്മാ ഇടവകയിൽ നടക്കുന്ന കുർബാനയ്ക്ക് ബിഷപ് മാത്യൂസ് മാർ സെറാഫിം കാർമിത്വം നൽകും.
ഈ മാസം 15ന് വൈകുന്നേരം ആറിന് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ഇടവകയിൽ വച്ച് ആദ്യമായി ഡാളസിൽ എത്തിയ ബിഷപ് മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പായ്ക്ക് ഭദ്രാസന സൗത്ത് വെസ്റ്റ് റീജണൽ ആക്ടിവിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡാളസിലെ എല്ലാ മാർത്തോമ്മ ഇടവകളെയും പങ്കെടുപ്പിച്ചുകൊണ്ട് സ്വീകരണം നൽകും.