ആർച്ച്ബിഷപ് ധന്യൻ മാർ ഇവാനിയോസിന്റെ ഓർമപ്പെരുന്നാളും പദയാത്രയും ഞായറാഴ്ച
Friday, July 18, 2025 4:06 PM IST
എയ്ൽസ്ഫോർഡ്: ധന്യൻ ആർച്ച്ബിഷപ് മാർ ഈവാനിയോസിന്റെ 72-ാം ഓർമ പെരുന്നാൾ ഈ മാസം 15ന് പിതാവിന്റെ കബറിടം സ്ഥിതി ചെയ്യുന്ന പട്ടം സെന്റ് മേരീസ് ഭദ്രാസന ദേവാലയത്തിൽ വച്ച് നടക്കും.
മാർ ഇവാനിയോസിന്റെ ഓർമ പെരുന്നാളിന്റെ ഭാഗമായി യുകെ മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ ലണ്ടൻ റീജിയണിന്റെ ആഭിമുഖ്യത്തിൽ 20ന് എയ്ൽസ്ഫോർഡ് പ്രയോറിയിൽ വച്ച് മലങ്കര സുറിയാനി കത്തോലിക്ക സഭ യുകെ റീജിയൺ കോഓർഡിനേറ്റർ റവ. ഡോ. കുറിയാക്കോസ് തടത്തിലിന്റെ മുഖ്യ കാർമികത്വത്തിൽ കുർബാന നടക്കും.
തുടർന്ന് എംസിവൈഎം ലണ്ടൻ റീജിയണിന്റെ നേതൃത്വത്തിൽ പദയാത്രയും ഉണ്ടായിരിക്കും.
പള്ളിയുടെ വിലാസം: The Friars Aylesford Priory Aylesford ME 20 TBX.
കൂടുതൽ വിവരങ്ങൾക്ക്: Fr. Johnson Pechamkoottathil - 07553149970, Fr. Kuriakose Thiruvalil - 07831184777, Arundev - 07462906373.