ഫൊക്കാന ന്യൂയോർക്ക് മെട്രോ ചാരിറ്റി ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു
ജിൻസ് ജോസഫ്
Wednesday, July 16, 2025 4:45 PM IST
ന്യൂയോർക്ക്: ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജണിന്റെ നേതൃത്വത്തിൽ ക്വീൻസിലെ കന്നിഹാം പാർക്കിൽ നടന്ന ചാരിറ്റി ക്രിക്കറ്റ് മത്സരം സമാപിച്ചു. ടൂർണമെന്റ് റീജണൽ വൈസ് പ്രസിഡന്റ് ലാജി തോമസ് ഉദ്ഘാടനം ചെയ്തു.
പുരസ്കാര വിതരണച്ചടങ്ങ് നാഷണൽ കമ്മിറ്റി അംഗം മേരിക്കുട്ടി മൈക്കിളിന്റെ പ്രാർഥനയോടെ ആരംഭിച്ചു. ലാജി സ്വാഗതം ആശംസിച്ചു. ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി യോഗം ഉദ്ഘാടനം ചെയ്തു.
കോമൺവെൽത്ത് ക്രിക്കറ്റ് ലീഗ് പ്രസിഡന്റ് അജിത് ഭാസ്കർ, ക്രിക്കറ്റ് കോച്ചും കർണാടക ടീം മുൻ ക്യാപ്റ്റനുമായ പി.വി. ശശികാന്ത് എന്നിവർ ആതിഥേയരായിരുന്നു. ഫൊക്കാന ട്രഷറർ ജോയി ചാക്കപ്പനും മറ്റു പലരും പങ്കെടുത്തു.

വിജയികളായ ന്യൂയോർക്ക് ഫീനിക്സ്, രണ്ടാം സ്ഥാനക്കാരായ ഫിലഡൽഫിയ മച്ചാൻസ്, സ്പോൺസർമാർ, സബ് കമ്മിറ്റി അംഗങ്ങൾ എന്നിവർക്ക് ട്രോഫികളും മെമെന്റോകളും നൽകി.
ഡോ. ഷൈല മാമ്മന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്ക്, ലൈവ് ഓൺ ന്യൂയോർക്ക് പ്രതിനിധികൾ, ഉഷ ജോർജിന്റെ നേതൃത്വത്തിലുള്ള റീജണൽ ഹ്യൂമൻസ് ഫോറം അംഗങ്ങൾ എന്നിവരുടെ സഹായത്തിന് നന്ദി അറിയിച്ചു.
സജിമോൻ, ജോയി ചാക്കപ്പൻ, ജിൻസ് ജോസഫ് എന്നിവരെ ലാജി തോമസും കമ്മിറ്റി അംഗങ്ങളും പൊന്നാട അണിയിച്ചു ആദരിച്ചു. റോഷൻ മാമ്മൻ, ശ്രീനി, ഷീബ എന്നിവരുടെ നേതൃത്വത്തിൽ ചെണ്ടമേളം അരങ്ങേറി.

റോഷി ജോർജും എമി തോമസും എംസിയായിരുന്നു. പോൾ കറുകപ്പള്ളി, തോമസ് തോമസ്, ലീല മാരേട്ട്, സജി പോത്തൻ, ബിജു ജോൺ, ആർ.വി. ആന്റോ വർക്കി, ജീമോൻ വർഗീസ്, സിജു സെബാസ്റ്റ്യൻ, മേരി ഫിലിപ്പ്, മേരിക്കുട്ടി മൈക്കിൾ തുടങ്ങിയവർ പങ്കെടുത്തു.
ഫോമാ ന്യൂയോർക്ക് റീജണൽ ഭാരവാഹികളും ഫോമാ നേതാക്കളും പങ്കെടുത്തു. ജിൻസ് ജോസഫ്, ഡോൺ തോമസ്, മാത്യു തോമസ്, കമ്മിറ്റി അംഗങ്ങൾ, സബ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ടൂർണമെന്റ് വൻ വിജയമാക്കിയ കമ്മിറ്റിക്കാരെ പ്രശംസിച്ചു.
ലാജി തോമസ്, ഡോൺ തോമസ്, മാത്യു തോമസ്, ജിൻസ് ജോസഫ് എന്നിവർ എല്ലാവർക്കും നന്ദി അറിയിച്ചു.