ഫൊക്കാന വിമൻസ് ഫോറം സ്കോളർഷിപ്പു വിതരണം ഓഗസ്റ്റ് രണ്ടിന്
ശ്രീകുമാർ ഉണ്ണിത്താൻ
Thursday, July 17, 2025 3:22 AM IST
നോർത്ത് അമേരിക്ക ഫൊക്കാന കേരളാ കൺവൻഷനോടനുബന്ധിച്ചു ഓഗസ്റ്റ് രണ്ടിന് നടത്തുന്ന വിമൻസ് ഫോറം സെമിനാറിൽ 25 സമർഥരായ നിർദ്ധന പ്രഫഷണൽ വിദ്യാർഥികൾക്ക് 50,000 രൂപ വീതം സ്കോളർഷിപ്പു നൽകുമെന്ന് വിമൻസ് ഫോറം ചെയര്‍പേഴ്സണ്‍ രേവതി പിള്ള അറിയിച്ചു.
ഫൊക്കാനയുടെ 2024-26 വർഷത്തേക്കുള്ള പുതിയ ഭരണസമിതി പ്രവർത്തനമണ്ഡലത്തിൽ വലിയൊരു നാഴികല്ലായി മാറുന്ന പല ചാരിറ്റിപ്രവർത്തനങ്ങളാണ് കേരളാ കൺവൻഷനിൽ വിഭാവനം ചെയ്തിരിക്കുന്നത്. അതിൽ ഏറ്റവും പ്രധാനമർഹിക്കുന്ന ഒന്നാണ് വിമൻസ് ഫോറം സ്കോളർഷിപ്പ് പ്രോഗ്രാം എന്ന് പ്രസിഡന്റ് സജിമോൻ പറഞ്ഞു.
കേരളത്തിനകത്തും പുറത്തും മലയാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഫൊക്കാന, വളരെ അധികം ചാരിറ്റി പ്രവർത്തനങ്ങൾ കേരളത്തിൽ കേരളാ കൺവൻഷനോടനുബന്ധിച്ചു ചെയ്യുന്നുണ്ടെന്ന് വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്സണ്‍ രേവതി പിള്ള അറിയിച്ചു.