വനിതാ പോലീസ് ഓഫീസറുടെ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം
പി.പി. ചെറിയാൻ
Wednesday, July 16, 2025 5:11 PM IST
അലബാമ: 2020ൽ തന്റെ മുൻ കാമുകിയും മോണ്ട്ഗോമറി പോലീസ് ഓഫീസറുമായിരുന്ന 27 വയസുകാരി തനിഷ പഗ്സ്ലിയെ കൊലപ്പെടുത്തിയ കേസിൽ 28 വയസുകാരനായ ബ്രാൻഡൻ വെബ്സ്റ്ററിന് ജീവപര്യന്തം തടവ്.
പരോൾ ലഭിക്കാത്ത വിധമാണ് വെബ്സ്റ്ററിന് കോടതി ശിക്ഷ വിധിച്ചത്. സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റൊരാളെ വെടിവയ്ക്കാൻ വെബ്സ്റ്റർ ശ്രമിച്ചെങ്കിലും അയാൾ രക്ഷപ്പെട്ടിരുന്നു.
ഷിക്കാഗോ സ്വദേശിനിയായ പഗ്സ്ലി മോണ്ട്ഗോമറി പോലീസ് ഡിപ്പാർട്ട്മെന്റിൽ നാല് വർഷത്തോളം സേവനമനുഷ്ഠിച്ചിട്ടുണ്ട്.