സോമർസെറ്റിലെ സെന്റ് തോമസ് ഫൊറോനാ ദേവാലയത്തിന്റെ പത്താം വാർഷികം ആഘോഷിച്ചു
സെബാസ്റ്റ്യൻ ആന്റണി
Thursday, July 17, 2025 6:48 AM IST
ന്യൂജഴ്സി: സോമർസെറ്റിലെ സെന്റ് തോമസ് സിറോ മലബാർ കത്തോലിക്കാ ഫൊറോനാ ദേവാലയം പത്താം വാർഷികം ആഘോഷിച്ചു. 11ന് രാത്രി 7.30ന് ഷിക്കാഗോ രൂപതയുടെ മുൻ ബിഷപ് മാർ ജേക്കബ് അങ്ങാടിയാത്തിന്റെ മുഖ്യ കാർമികത്വത്തിൽ അർപ്പിച്ച ആഘോഷമായ കൃതജ്ഞതാബലിയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്.
റവ.ഫാ. ഫിലിപ്പ് വടക്കേക്കര, ദേവാലയത്തിന്റെ ആദ്യ വികാരിയും നിലവിൽ ഷിക്കാഗോ രൂപതയുടെ വികാരി ജനറലുമായ റവ. ഫാ. തോമസ് കടുകപ്പിള്ളിൽ, ഫിലഡൽഫിയ സീറോമലബാർ ഫൊറോനാ ദേവാലയ വികാരി റവ. ഫാ. ജോർജ് ദാനവേലിൽ, ഇടവക വികാരി റവ. ഫാ. ജോണിക്കുട്ടി പുലിശേരി എന്നിവർ സഹകാർമികരായി.

കുർബാനയ്ക്ക് ശേഷം പൊതുസമ്മേളനത്തിൽ ഷിക്കാഗോ രൂപതയുടെ നിലവിലെ ബിഷപ് മാർ ജോയി ആലപ്പാട്ട് വെർച്വലായി ആശംസാ സന്ദേശം നൽകി. സോമർസെറ്റ് ദേവാലയത്തിന്റെ മുൻ വികാരിമാരായ റവ. ഫാ. ലിഗോറി ജോൺസൺ, റവ. ഫാ. ആന്റണി പുല്ലുക്കാട്ട് എന്നിവർ വെർച്വലായി സന്ദേശങ്ങൾ നൽകി.
ദേവാലയ നിർമാണത്തിൽ നിർണായക പങ്ക് വഹിച്ച ബിൽഡിംഗ് കമ്മിറ്റി അംഗങ്ങളെയും ഇടവകാംഗങ്ങളെയും ചടങ്ങിൽ അനുസ്മരിച്ചു. കമ്മിറ്റി അംഗം അജിത്ത് ചിറയിൽ അനുഭവസ്മരണ പ്രസംഗം നടത്തി.