മലങ്കര ഓർത്തഡോക്സ് ഫാമിലി കോൺഫറൻസിൽ ശ്രദ്ധേയമായി ഗായകസംഘം
ജോർജ് തുമ്പയിൽ
Thursday, July 17, 2025 7:33 AM IST
സ്റ്റാംഫോർഡ്, കനക്ടികട്ട്: മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു ഗായകസംഘം. ന്യൂജേഴ്സിയിലെ വിവിധ ഇടവകകളിൽ നിന്നുള്ള വിശ്വാസികളാണ് ഈ ഗായകസംഘത്തിൽ അണിനിരന്നത്.
കൃത്യസമയത്ത്, മികച്ച വസ്ത്രധാരണത്തോടെ എത്തിയ ഗായകർ കോൺഫറൻസിൽ പങ്കെടുത്തവരുടെ ശ്രദ്ധ നേടി. 13 ഗാനങ്ങൾ പരിശീലിച്ച ഇവരിൽ നിന്ന് 12 ഗാനങ്ങൾ സമ്മേളനത്തിനായി തെരഞ്ഞെടുത്തിരുന്നു. ഇത് ആദ്യ ദിവസം ലഭിച്ച വെൽക്കം കിറ്റിൽ ഉൾപ്പെടുത്തിയിരുന്നു.
തീം ഗാനം ഉൾപ്പെടെ നിരവധി ഗാനങ്ങൾ എഴുതിയതും, ക്വയർ കോഓർഡിനേറ്ററും, മിഡ് ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോക്സ് ചർച്ച് വികാരിയും നിരവധി ആൽബങ്ങളുടെ ഉപജ്ഞാതാവുമായ ഫാ. ഡോ. ബാബു കെ മാത്യു ആണ് ഗായകസംഘത്തിന് നേതൃത്വം നൽകിയത്.
സ്റ്റാഫോർഡിൽ ജോസി പുല്ലാട് മ്യൂസിക് ഡയറക്ടറായി സേവനമനുഷ്ഠിച്ചു. റാസയ്ക്ക് ശേഷം ആലപിച്ച സ്വീകരണ ഗാനം ഗായകസംഘം മനോഹരമായി അവതരിപ്പിച്ചു. ലിൻഡൻ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ചിലെ ജേക്കബ് ജോസഫിനായിരുന്നു കീ ബോർഡ് ചുമതല.

ഇരുപതംഗ ഗായക സംഘത്തിൽ ലിൻഡൻ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ചിലെ ശോഭാ ജോസഫ്, മൗണ്ട് ഒലിവ് സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ചിലെ ഫിലിപ്പ് തങ്കച്ചൻ, അനിതാ ഫിലിപ്പ്, ഇന്ദിരാ തുമ്പയിൽ എന്നിവരും
മിഡ്ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ചിൽ നിന്നുള്ള ദാസ് കണ്ണംകുഴിയിൽ, ജെസി മാത്യു, തോമസ് മാത്യു, രാജി ജോർജ്, സൂസൻ ജോർജ്, റിൻസു ജോർജ്, സാലി ജോർജ്, മോളി വറുഗീസ്, ജസ്റ്റിൻ ജോൺ, ജയാ ജോൺ, ഈവാ കെന്നത്ത്, എബി തര്യൻ, അജു തര്യൻ, അലീനാ തര്യൻ, ആലിസൺ തര്യൻ എന്നിവരും ഫാ. ഡോ. ബാബു കെ. മാത്യുവിനോടൊപ്പം ഗാനങ്ങൾ ആലപിച്ചു.