ഹൂസ്റ്റണിൽ ഫുട്ബോൾ താരം വെടിയേറ്റ് മരിച്ചു
പി.പി. ചെറിയാൻ
Thursday, July 17, 2025 7:49 AM IST
ഹൂസ്റ്റൺ: കാൽഹൗൺ സൗത്ത് മക്ഗ്രിഗർ വേയിലുള്ള മാക് 4460 അപ്പാർട്ട്മെന്റിലെ പാർക്കിംഗ് ഗാരിജിലുണ്ടായ തർക്കത്തിൽ ടൈലർ മാർട്ടിനെസ് (24) വെടിയേറ്റ് മരിച്ചു.
ടെക്സസ് സതേൺ യൂണിവേഴ്സിറ്റി മുൻ ഫുട്ബോൾ താരമാണ്. സംഭവസ്ഥലത്തെത്തിയ പോലീസ് ഐസക് റോബിൻസണിനെ (22) കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രി കാൽഹൗണിലെ സൗത്ത് മക്ഗ്രിഗർ വേയിലുള്ള മാക് 4460 അപ്പാർട്ട്മെൻ്റിൽ വെച്ചാണ് മാർട്ടിനെസിന് നിരവധി തവണ വെടിയേറ്റത്. ടൈലർ മാർട്ടിനെസും ഐസക് റോബിൻസണും ഒരേ അപ്പാർട്മെന്റ് സമുച്ചയത്തിലാണ് താമസിച്ചിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ടെക്സസ് സതേൺ യൂണിവേഴ്സിറ്റിക്കായി 2023ൽ നാല് സീസണുകൾ കളിച്ച ടൈലർ മുൻപ് ഹംബിൾ ഹൈസ്കൂളിന് വേണ്ടിയും കളിച്ചിട്ടുണ്ട്.