അന്ന ജോയി ഡാളസിൽ അന്തരിച്ചു
പി.പി. ചെറിയാൻ
Thursday, July 17, 2025 5:29 PM IST
ഡാളസ്: അന്ന ജോയി(75) ഡാലസിൽ അന്തരിച്ചു. പരേതനായ ജോയ് ഊന്നൂണിയാണ് ഭർത്താവ്. കൈതപ്പറമ്പ് തെക്കേവിള മത്തായി - തങ്കമ്മ കോശി ദമ്പതികളുടെ മകളാണ്. ചെന്നിത്തല ഹൈസ്കൂളിലെ മുൻ അധ്യാപികയാണ്.
ഡാളസിലെ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ സജീവ അംഗമായും പ്രവർത്തിച്ചിരുന്നു. മക്കൾ: ടീന, ടോണി, ടീജോ, ബിജു, ബിൻസി, ജീന. കൊച്ചുമക്കൾ: ബെർണീസ്, ബ്ലെസി, നിക്കോളാസ്, ജോസഫ്, ലൂക്ക്, ലിയാം.
വെള്ളിയാഴ്ച വൈകുന്നേരം ആറ് മുതൽ ഡാളസ് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ പൊതുദർശനവും സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ ഒമ്പതിന് ഡാളസ് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ ആരംഭിച്ച് ലേക്ക് വ്യൂ സെമിത്തേരിയിൽ പൂർത്തിയാകും.