നോർത്ത് അമേരിക്ക സിഎസ്ഐ സുവിശേഷകരുടെ സമർപ്പണ ശുശ്രൂഷ നിർവഹിച്ചു
പി .പി. ചെറിയാൻ
Thursday, July 17, 2025 2:58 AM IST
ഹൂസ്റ്റൺ: നോർത്ത് അമേരിക്ക സിഎസ്ഐ സഭ കൗൺസിൽ തെരഞ്ഞെടുത്ത നാലു സുവിശേഷകരുടെ സമർപ്പണ ശുശ്രൂഷ ജൂലൈ 10ന് ടെക്സസിലെ ഗ്രേറ്റർ ഹൂസ്റ്റണിലെ സെന്റ് തോമസ് സിഎസ്ഐ ചർച്ചിൽ നടന്നു. ഭക്തി നിർഭരമായ ചടങ്ങിനു ദക്ഷിണേന്ത്യൻ സഭ (സിഎസ്ഐ) സിനഡ് മോഡറേറ്റർ റവ. കെ. റൂബൻ മാർക്ക് മുഖ്യ കാർമികത്വം വഹിച്ചു.
മറ്റു ഒട്ടറെ വൈദികരും സഹകാർമ്മികരായിരുന്നു ഡോ. ബോബി ജോർജ് തരിയൻ (ഡാളസിലെ സിഎസ്ഐ കോൺഗ്രിഗേഷൻ, ടെക്സസ്) ബ്രയാൻ ടി. മാത്യു (സെന്റ് തോമസ് സിഎസ്ഐ ചർച്ച് ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ടെക്സസ്) ഡോ. ബീന മാത്യു (സെന്റ് തോമസ് സിഎസ്ഐ ചർച്ച് ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ, ടെക്സസ്) മിസ്റ്റർ ജോർജ് ജോൺ (സിഎസ്ഐ ക്രൈസ്റ്റ് ചർച്ച് ഓഫ് കനക്ടികട്ട് സിടി) എന്നിവരാണ് പുതിയ ചുമതലയിൽ പ്രവേശിച്ചത്.