ഇന്റർനാഷണൽ 56 കാർഡ് ഗെയിമിന് സെയിന്റ് ലൂയിസ് ഒരുങ്ങുന്നു
ജോയിച്ചൻ പുതുക്കുളം
Wednesday, July 16, 2025 5:07 PM IST
സെയിന്റ് ലൂയിസ്: സെപ്റ്റംബർ 19, 20, 21 തീയതികളിൽ സെയിന്റ് ലൂയിസിൽ (727 Weidman Rd, Manchester, MO) നടക്കുന്ന ഇന്റർനാഷണൽ 56 കാർഡ് ഗെയിമിന്റെ ഒരുക്കങ്ങൾപൂർത്തിയാകുന്നതായി സെയിന്റ് ലൂയിസ് 56 ക്ലബ് പ്രസിഡന്റ് എൽദോ ജോൺ അറിയിച്ചു.
90ൽ പരം ടീമുകൾ മാറ്റുരയ്ക്കുന്ന മത്സരത്തിന്റെ ഓൺലൈൻ രെജിസ്ട്രേഷൻ ആരംഭിച്ചു. ടൂർണമെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ https://www.56international.comൽ രെജിസ്റ്റർ ചെയ്യണം.
സെപ്റ്റംബർ 19 രാവിലെ 11ന് വേദി തുറക്കും. ആദ്യം രജിസ്ട്രേഷനും ദേശീയ സമതി യോഗവും ജനറൽ ബോഡിയും നടക്കും. തുടർന്ന് ഉദ്ഘാടനം നടക്കും. ആദ്യ മത്സരം വൈകുന്നേരം നാലിന് ആരംഭിക്കും.
സെപ്റ്റംബർ 18ന് മികച്ച പരിശീലന ഗെയിമുകൾ ഉണ്ടായിരിക്കുന്നതാണ്. കഴിവതും വ്യാഴാഴ്ച എത്തിച്ചേരുവാൻ എല്ലാവരെയും സ്വാഗതം ചെയുന്നതായി സംഘാടകർ അറിയിച്ചു.
200 ഡോളർ വീതമാണ് ഒരാൾക്ക് ടൂർണമെന്റ് രജിസ്ട്രേഷൻ ഫീസ്. വിജയികളാകുന്ന ടീമുകൾക്ക് ഒന്നാം സമ്മാനമായി 3000 ഡോളർ, രണ്ടാം സമ്മാനമായി 2100 ഡോളർ, മൂന്നാം സമ്മാനമായി 1500 ഡോളർ, നാലാം സമ്മാനമായി 1200 ഡോളർ എന്നീ ക്രമത്തിൽ കാഷ് അവാര്‍ഡുകളും ട്രോഫികളും നൽകുന്നതാണ്.
ടൂർണമെന്റ് കമ്മിറ്റിഅംഗങ്ങൾ: എൽദോ ജോൺ (പ്രസിഡന്റ് 314-324-1051) ഹരിദാസ് കർത്താ (ചെയർമാൻ 336-575-6532), ബോബി സൈമൺ (വൈസ് ചെയർമാൻ 314-497-4598) സാബു സക്കറിയാസ് (ഡയറക്ടർ 314-346-3636).
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ അംഗങ്ങൾ: എഡ്വിൻ ഫ്രാൻസിസ്, ചെറിയാൻ കുര്യൻ, പി. കെ. മത്തായി, സജി ജേക്കബ്, സ്റ്റിജി ജോർജ്, സജി ജോസഫ്, ബിജോയ് മാത്യു.
കൂടുതൽ വിവരങ്ങൾക്ക്: https://www.56international.com