ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന വചനാഭിഷേക ധ്യാനം 18 മുതൽ മേരിലാൻഡിൽ
മനോജ് മാത്യു
Wednesday, July 16, 2025 4:21 PM IST
മേരിലാൻഡ്: ധ്യാനഗുരുവും വചനപ്രഘോഷകനുമായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന വചനാഭിഷേക ധ്യാനം ഈ മാസം 18 മുതൽ 20 വരെ മേരിലാൻഡിലെ ലോറൽ ഹൈസ്കൂളിൽ നടക്കും.
രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെയാണ് ധ്യാനം. കുട്ടികൾക്കായുള്ള പ്രത്യേക ധ്യാനക്ലാസും ഒരുക്കിയിട്ടുണ്ട്. ഏതാനും സീറ്റുകൾ ലഭ്യമാണ്.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന ഭാരവാഹികളെ ബന്ധപ്പെടുക: ഫാ. മനോജ് മാമൻ (ജനറൽ കൺവീനർ): 567 294 8424 ഡോ. ബോസ് കളമ്പനായിൽ: 301 758 4390 ബിനു വർഗീസ്: 571 598 6786 ട്രീസ ഡാനിയേൽ: 301 821 38886.