കെന്റക്കിയിലെ പള്ളിയിൽ വെടിവയ്പ്: രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു
സാം മാത്യു
Thursday, July 17, 2025 7:57 AM IST
കെന്റക്കി: ലെക്സിംഗ്ടണനിലെ റിച്ച്മണ്ട് റോഡ് ബാപ്റ്റിസ്റ്റ് പള്ളിയിൽ നടന്ന ആക്രമണത്തിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു. 72 വയസും 32 വയസും പ്രായമുള്ള സ്ത്രീകളാണ് വെടിയേറ്റ് മരിച്ചത്. പോലീസ് നടത്തിയ പ്രത്യാക്രമണത്തിൽ അക്രമി കൊല്ലപ്പെട്ടു.
ആക്രമണത്തിൽ രണ്ട് പുരുഷന്മാർക്കും പരിക്കേറ്റിട്ടുണ്ട്. അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും കുടുംബത്തെ അറിയിച്ചിട്ടില്ലാത്തതിനാൽ പേര് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഞായറാഴ്ച രാവിലെ 11.35 ഓടെ ലെക്സിംഗ്ടൺ വിമാനത്താവളത്തിന് സമീപത്ത് പരിശോധനയ്ക്ക് വാഹനം തടഞ്ഞ ഉദ്യോഗസ്ഥനെ അക്രമി വെടിവച്ചു.
പിന്നീട് മറ്റൊരു വാഹനം തട്ടിയെടുത്ത് 15 മൈൽ അകലെയുള്ള റിച്ച്മണ്ട് റോഡ് ബാപ്റ്റിസ്റ്റ് പള്ളിയിലെത്തി. പരിക്കേറ്റവരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.