സജി മാടപ്പാട്ടിന് കലാ ശ്രേഷ്ഠ പുരസ്കാരം
പി.പി. ചെറിയാൻ
Thursday, July 17, 2025 2:58 PM IST
കാലിഫോർണിയ: സാഹിത്യം, സാമ്പത്തികശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സജി മാടപ്പാട്ടിന് കലാ ശ്രേഷ്ഠ പുരസ്കാരം.
ഇരുപതോളം ഭാഷകളിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങളായ "ദൈവത്തിന്റെ സ്വന്തം നാടിന്റെ ദൈവങ്ങൾ (തെയ്യം)', "ദൈവത്തിന്റെ വികൃതികൾ' എന്നിവയുടെ രചയിതാവ് എന്ന നിലയിൽ ശ്രദ്ധേയനാണ്.
ആഗോളതലത്തിൽ സജി ഏകദേശം 50 പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.