ഫൊക്കാന സ്ഥാപകപ്രസിഡന്റ് ഡോ. എം. അനിരുദ്ധൻ അന്തരിച്ചു
Friday, July 18, 2025 1:11 PM IST
ഷിക്കാഗോ: ഫൊക്കാന സ്ഥാപകപ്രസിഡന്റും വ്യവസായിയുമായ ഡോ. എം. അനിരുദ്ധൻ ഷിക്കാഗോയിൽ അന്തരിച്ചു. 83 വയസായിരുന്നു. കൊല്ലം ഓച്ചിറ സ്വദേശിയാണ്.
മൂന്നുതവണ ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്കയുടെ (ഫൊക്കാന) പ്രസിഡന്റായിരുന്നു. നോർക്ക ഡയറക്ടർ ബോർഡ് അംഗവും ഷിക്കാഗോ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റുമാണ്.
പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്. എസ്എൻ ഫുഡീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്(കേരള) എസ്എൻ ന്യൂട്രീഷൻ കോർപ്പറേഷൻ(അമേരിക്ക) എന്നിവയുടെ ഡയറക്ടറുമായിരുന്നു.
ഭാര്യ: ചേർത്തല സ്വദേശി നിഷ. മക്കൾ: ഡോ. അനൂപ്, അരുൺ.