ജോസഫ് നെല്ലുവേലി ഷിക്കാഗോയില്‍ അന്തരിച്ചു
Friday, July 18, 2025 11:27 AM IST
ഷിക്കാഗോ: വേഴപ്ര നെല്ലുവേലി പരേതരായ ചെറിയാന് - ഏലിയാമ്മ ദമ്പതികളുടെ മകന് ജോസഫ് നെല്ലുവേലി (അപ്പച്ചായന് - 88, റിട്ട. അധ്യാപകൻ) ഷിക്കാഗോയില്‍ അന്തരിച്ചു.
സംസ്കാരം ശനിയാഴ്ച രാവിലെ 9.30 ന് ഷിക്കാഗോ മാര്‍ത്തോമാ ശ്ലീഹാ സീറോമലബാര്‍ കത്തീഡ്രലില്‍ (ഇന്ത്യന്‍ സമയം വൈകിട്ട് ഏഴിന്). ഭാര്യ: ഏലിയാമ്മ ആനിക്കാട് മാടപ്പള്ളിമറ്റം കുടുംബാംഗം. മക്കള്‍: ജാന്‍സി, ജോ ജോസഫ്. മരുമകന്: ഡോ. ജോജി നമ്പ്യാപറമ്പില്‍ കലൂര്‍ തൊടുപുഴ.
സഹോദരങ്ങള്‍: റോസമ്മ തുരുത്തിമറ്റം എറണാകുളം, പരേതരായ ത്രേസ്യാമ്മ കിഴക്കേ വലിയവീട് പുളിങ്കുന്ന്, മേരിക്കുട്ടി കാരയ്ക്കാട്ടുമറ്റം കുറുമ്പനാടം, മാത്യു നെല്ലുവേലി വേഴപ്ര, ഫാ. പീറ്റര്‍ സി. നെല്ലുവേലി, സിസ്റ്റര്‍ ഹെലന് എഫ്സിസി, അന്നമ്മ കല്ലുകളം വാഴപ്പള്ളി.
പരേതൻ ഇംഗ്ലീഷ് സാഹിത്യത്തില്‍ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്. എസ്ബി കോളജ് അലുമിനി അസോസിയേഷന്റെ ഷിക്കാഗോയിലെ ആദ്യകാല ഭാരവാഹി, ഷിക്കാഗോ മലയാളി അസോസിയേഷന് ദീര്‍ഘകാല പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.