എം. അനിരുദ്ധന്റെ വിയോഗം: അനുശോചന യോഗം ഇന്ന്
ശ്രീകുമാർ ഉണ്ണിത്താൻ
Monday, July 21, 2025 5:35 PM IST
ന്യൂയോർക്ക്: ഫൊക്കാനയുടെ പ്രഥമ പ്രസിഡന്റ് ഡോ. എം. അനിരുദ്ധനോടുള്ള ആദരസൂചകമായി വിവിധ മതമേലധ്യക്ഷൻമാരെയും കേരളത്തിലെയും അമേരിക്കയിലെയും വിവിധ രാഷ്ട്രീയ സാമൂഹ്യ നേതാക്കന്മാരെയും പങ്കെടുപ്പിച്ചുകൊണ്ട് ഫൊക്കാനയുടെ നേതൃത്വത്തിൽ സർവമത പ്രാർഥനയും അനുശോചന യോഗവും ഇന്ന് രാത്രി 8.30ന് (ഇഎസ്ടി) സൂമിലൂടെ നടത്തുന്നു.
മീറ്റിംഗിൽ എല്ലാവരും പങ്കെടുക്കണമെന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയും എക്സിക്യൂട്ടീവ് കമ്മിറ്റിയും നാഷണൽ കമ്മിറ്റിയും ട്രസ്റ്റി ബോർഡും അഭ്യർഥിച്ചു.