ഫിലഡൽഫിയ ഈഗിൾസ് മുൻ താരം ബ്രയാൻ ബ്രമാൻ അന്തരിച്ചു
പി.പി. ചെറിയാൻ
Saturday, July 19, 2025 11:19 AM IST
ഫിലഡൽഫിയ: അമേരിക്കയിലെ പ്രമുഖ സോക്കർ ടീമായ ഫിലഡൽഫിയ ഈഗിൾസിന്റെ മുൻ താരം ബ്രയാൻ ബ്രമാൻ(38) അന്തരിച്ചു. ഡിഫൻസീവ് എൻഡും സൂപ്പർ ബൗൾ ചാമ്പ്യനുമായ ബ്രയാൻ അർബുദബാധിതനായിരുന്നു.
ബ്രയാൻ ബ്രമാന്റെ ഏജന്റ് സീൻ സ്റ്റെല്ലറ്റോയാണ് മരണവാർത്ത സ്ഥിരീകരിച്ചത്. ഹൂസ്റ്റൺ ടെക്സൻസ് ന്യൂ ഓർലിയൻസ് സെയിന്റ്സ് എന്നിവയുൾപ്പെടെ നിരവധി എൻഎഫ്എൽ ടീമുകൾക്കായി ബ്രയാൻ കളിച്ചിട്ടുണ്ട്.
2017 സീസണിന്റെ അവസാനത്തിലാണ് ഇംഗ്ലണ്ട് പാട്രിയറ്റ്സിനെ തോൽപ്പിച്ച് ഈഗിൾസിനൊപ്പം ചാമ്പ്യൻഷിപ്പ് നേടിയത്. എൻഎഫ്എല്ലിലെ അദ്ദേഹത്തിന്റെ അവസാന മത്സരവും ആ ചാമ്പ്യൻഷിപ്പ് ഫൈനലായിരുന്നു. താരത്തിന് എട്ടും പതിനൊന്നും വയസുള്ള രണ്ട് പെൺമക്കളുണ്ട്.