സോണി പൗലോസ് അന്തരിച്ചു
പി.പി. ചെറിയാൻ
Monday, July 21, 2025 12:57 PM IST
തൃശൂർ: പരുത്തിപ്ര കീഴ്പാലക്കാട്ട് പൗലോസ് - ലീല ദമ്പതികളുടെ മകൻ സോണി പൗലോസ്(44) തിരുവനന്തപുരം ആമ്പലത്തിൻകരയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.
തിരുവനന്തപുരത്തെ ടെക്നോപാർക്കിലെ അലയൻസ് എന്ന സ്ഥാപനത്തിലെ ഒരു ജീവനക്കാരനായിരുന്നു സോണി. ഭാര്യ യൂസ്റ്റിൻ തോമസ്. ബോസ്റ്റണിൽ താമസിക്കുന്ന പ്രീത സിബി ഏക സഹോദരിയാണ്.
കാര്യവട്ടം പുല്ലാനിവിള ടാഗോർ നഗർ സ്വദേശിയായ അദ്ദേഹത്തിന്റെ സംസ്കാരം തൃശൂരിലെ എളനാട് മാർ ഇഗ്നാത്തിയോസ് എലിയാസ് സിംഹാസന ചർച്ചിൽ ഞായറാഴ്ച നടന്നു.