ഡാളസ് ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വാവുബലി തർപ്പണം നടത്തി
പി.പി. ചെറിയാൻ
Saturday, July 26, 2025 3:04 PM IST
ഡാളസ്: ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ കർക്കടക വാവ് അനുബന്ധിച്ച് വാവുബലി തർപ്പണം സംഘടിപ്പിച്ചു. മേൽശാന്തി കാരക്കാട്ടു പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്ന ചടങ്ങിൽ നിരവധി ഭക്തർ വാവുബലി തർപ്പണം നടത്തി.
ക്ഷേത്ര സമിതി ഭാരവാഹികളായ അരുൺ ഹരികൃഷ്ണൻ, ജലേഷ് പണിക്കർ, രഞ്ജിത്ത് നായർ, ഒപ്പം ക്ഷേത്ര ജീവനക്കാരും സേവന പ്രവർത്തകരും മികച്ച സജ്ജീകരണങ്ങൾ ഒരുക്കി.
നോർത്ത് ടെക്സസിലെ പ്രധാന വിഷ്ണു ക്ഷേത്രങ്ങളിലൊന്നായ ഡാളസ് ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിലേക്ക് ഓരോ വർഷം കഴിയുന്തോറും വാവുബലിക്കും ആണ്ടുബലിക്കും തർപ്പണത്തിനായി എത്തുന്ന ഭക്ത ജനങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നുണ്ടെന്നു ക്ഷേത്ര പബ്ലിക് റിലേഷൻസ് ഉദ്യോഗസ്ഥൻ രവി നായർ അഭിപ്രായപ്പെട്ടു.