യുഎസിൽ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശി മരിച്ചു
വാർത്ത: എബി മക്കപ്പുഴ
Saturday, July 26, 2025 2:49 PM IST
ഡാളസ്: ആലപ്പുഴ ചേപ്പാട് മേവിലേത് എസ്. മത്തായിയുടെ മകൻ ഡോ. സോണി മാത്യു (50) ഡാളസ് മെത്തഡിക്സ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവേ അന്തരിച്ചു.
ഈ മാസം 16ന് ജോലി കഴിഞ്ഞ് വീട്ടിലേക്കു വരികെ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ടു റോഡ് സൈഡിലുള്ള പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
ബോധരഹിതനായ സോണിയെ ഉടനെ തന്നെ ഡാളസ് മെത്തഡിക്സ് ഹോസ്പിറ്റലിൽ എത്തിച്ചു വേണ്ട ചികിത്സ നടത്തി വരികയായിരുന്നു. പോസ്റ്റിൽ ഇടിച്ചപ്പോൾ തലയ്ക്കുണ്ടായ ക്ഷതമാണ് മരണകാരണം.
പരേതന്റെ ഭാര്യ മേരി ജോൺ മക്കൾ മേഗൻ, ആൻഡ്രൂ സോയി. ഡാളസ് സെഹിയോൻ മാർത്തോമാ ചർച്ച അംഗമായിരുന്ന പരേതൻ ചർച്ചിൽ സജീവ പ്രവർത്തകനായിരുന്നു.