ആയിരത്തിലധികം ഇന്ത്യക്കാരെ ഈ വർഷം യുഎസിൽ നിന്ന് നാടുകടത്തിയതായി വിദേശകാര്യ വക്താവ്
പി.പി. ചെറിയാൻ
Wednesday, July 23, 2025 7:49 AM IST
വാഷിംഗ്ടൺ ഡിസി /ന്യൂഡൽഹി: അമേരിക്കയിൽ നിന്ന് 1,563 ഇന്ത്യൻ പൗരന്മാരെ ഈ വർഷം ജനുവരി 20 മുതൽ നാടുകടത്തിയെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി രണ്ടാം തവണ അധികാരമേറ്റ ജനുവരി മുതൽ ഇതുവരെയുള്ള കണക്കാണിത്. നാടുകടത്തപ്പെട്ടവരിൽ ഭൂരിഭാഗം പേരും വാണിജ്യ വിമാനങ്ങൾ വഴിയാണ് ഇന്ത്യയിലേക്ക് മടങ്ങിയതെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു.
വിദേശത്ത് പോകുന്ന ഇന്ത്യക്കാർ ആ രാജ്യത്തിന്റെ നിയമവ്യവസ്ഥ പാലിക്കണമെന്ന് രൺധീർ ജയ്സ്വാൾ പറഞ്ഞു. വിവിധ കുറ്റകൃത്യങ്ങളിൽപ്പെട്ട ഇന്ത്യക്കാർ വിദേശത്ത് അറസ്റ്റിലാകുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.