ഐസിഇസിഎച്ച് ബൈബിൾ കൺവൻഷൻ 11ന്
ജീമോൻ റാന്നി
Friday, October 3, 2025 4:01 PM IST
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ 2025ലെ ബൈബിൾ കൺവൻഷൻ ഹൂസ്റ്റൺ സെന്റ് ജോസഫ് സീറോമലബാർ കാത്തലിക് ദേവാലയ ഹാളിൽ ഈ മാസം 11ന് നടക്കും.
വൈകുന്നേരം 6.30ന് കൺവൻഷൻ ആരംഭിക്കും. ഈ വർഷത്തെ കൺവൻഷനിൽ മുഖ്യ പ്രഭാഷണം നടത്തുന്നത് കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപകനും ആക്സിഡന്റ് കെയർ ആൻഡ് ട്രാൻസ്പോർട്ട് സർവീസിന്റെ സ്ഥാപകനുമായ റവ.ഫാ. ഡേവിസ് ചിറമേലാണ്.
ഹൂസ്റ്റണിലെ 20 ഇടവകകൾ ചേർന്ന് നടത്തുന്ന ഈ കൺവൻഷനിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. ഐസിഇസിഎച്ച് പ്രസിഡന്റായ റവ. ഫാ. ഡോ. ഐസക്ക് ബി. പ്രകാശിന്റെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി കൺവൻഷന്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. ഡോ. ഐസക് ബി. പ്രകാശ് (പ്രസിഡന്റ്) - 832 997 9788, ഫാ. രാജേഷ് കെ. ജോൺ (വൈസ് പ്രസിഡന്റ്) - 214 9301682, ഷാജൻ ജോർജ് (സെക്രട്ടറി) - 832 452 4195, രാജൻ അങ്ങാടിയിൽ (ട്രഷറർ) - 713 459 4704, ഫാൻസിമോൾ പള്ളാത്തുമഠം (പ്രോഗ്രാം കോഓർഡിനേറ്റർ) - 713 933 7636.