"സ്നേഹസങ്കീർത്തനം 2025' സംഗീതവിരുന്ന് ശനിയാഴ്ച ന്യൂജഴ്സിയിൽ
സെബാസ്റ്റ്യൻ ആന്റണി
Friday, October 3, 2025 5:18 PM IST
ന്യൂജഴ്സി: "സ്നേഹസങ്കീർത്തനം 2025' എന്ന പേരിൽ സംഘടിപ്പിക്കുന്ന സംഗീതവിരുന്ന് ശനിയാഴ്ച വൈകുന്നേരം 3.30 മുതൽ ന്യൂജഴ്സിയിലെ സോമർസെറ്റിലുള്ള സെന്റ് തോമസ് സീറോമലബാർ ഫൊറോന ദേവാലയത്തിൽ അരങ്ങേറും.
മരിയൻ മദേഴ്സ് സംഘടനയും സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയും ചേർന്നാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തിലെ നിർധനരായ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് കൈത്താങ്ങാകുന്ന "Together for Her Tomorrow' എന്ന പദ്ധതിയുടെ ധനസമാഹരണാർഥമാണ് സംഗീത വിരുന്ന്.
ഗായകരായ ഇമ്മാനുവേൽ ഹെൻറി, റോയ് പുതൂർ, മെറിൻ ഗ്രിഗറി, മരിയ കോലാടി എന്നിവർ നയിക്കുന്ന ഭക്തിഗാനമേളയാണ് പരിപാടിയുടെ പ്രധാന ആകർഷണം. കീബോർഡ്: യേശുദാസ് ജോർജ്, ബാസ് ഗിറ്റാർ: ജേക്കബ് സാമുവൽ, തബല: ഹരികുമാർ പന്തളം, ഫ്ലൂട്ട്: എബി ജോസഫ്.
ആനി ജോബി, പ്രിയ കുര്യൻ, അനു ജോസഫ്, അലക്സാണ്ടർ കുര്യൻ, അഭയ് ജോർജ് എന്നിവരാണ് പരിപാടിയുടെ സംഘാടകർ.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ബോബി വർഗീസ് (ട്രസ്റ്റി) 201-927-2254, റോബിൻ ജോർജ് (ട്രസ്റ്റി) 848- 391-6535, സുനിൽ ജോസ് (ട്രസ്റ്റി) 732-421-7578, ലാസർ ജോയ് വെള്ളാറ (ട്രസ്റ്റി) 201-527-8081.