അയര്‍ലന്‍ഡില്‍ രാജ്യാന്തര വടംവലി മാമാങ്കം 25ന്
ജോസ് കുമ്പിളുവേലിൽ
Wednesday, October 15, 2025 5:26 PM IST
ഡബ്ലിന്‍: ടിഐഐഎംഎസിന്റെ ആഭിമുഖ്യത്തില്‍ അയര്‍ലന്‍ഡില്‍ ആദ്യമായി സംഘടിപ്പിക്കുന്ന രാജ്യാന്തര വടംവലി മത്സരം ഈ മാസം 25ന് ഡബ്ലിനിലെ നാഷനല്‍ ബാസ്കറ്റ്ബോൾ ഇന്‍ഡോര്‍ അരീനയില്‍ അരങ്ങേറും.
അയര്‍ലന്‍ഡിലെ ചാമ്പ്യൻ പോരാളികള്‍ക്കൊപ്പം പത്തോളം വിദേശ ടീമുകള്‍ കൂടി അണിനിരക്കും. 4000 യൂറോയും സ്വര്‍ണക്കപ്പും ഒന്നാം സമ്മാനമായി നൽകും.
നോര്‍ത്ത് അമേരിക്കന്‍ ചാമ്പ്യന്മാരായ പോരാളികള്‍, ജോമോന് തൊടുകന്റെ നേതൃത്വത്തില്‍ ആദ്യമായി അയര്‍ലന്‍ഡില്‍ എത്തും. കുവൈറ്റ്, യുകെ, മാള്‍ട്ട, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ചാമ്പ്യന്‍ ടീമുകളും മത്സരത്തിൽ പങ്കെടുക്കും.
വടംവലി മാമാങ്കം ഒരു വന്‍ വിജയമാക്കാനുള്ള കഠിന പ്രയത്നത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. അതോടൊപ്പം, കാണികള്‍ക്കായി അയര്‍ലന്‍ഡിലെ പ്രഫഷണല്‍ ടീമുകളുടെ വാശിയേറിയ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
രണ്ടാം സമ്മാനം: 2000 യൂറോ, മൂന്നാം സമ്മാനം: 1000 യൂറോ, നാലാം സമ്മാനം: 500 യൂറോ. അഞ്ച് മുതല്‍ എട്ട് വരെ സ്ഥാനക്കാര്‍ക്ക്: 100 യൂറോ വീതം എന്നിവയാണ് മറ്റ് സമ്മാനങ്ങൾ.
വടംവലി മത്സരത്തോടൊപ്പം മറ്റു കലാ കായിക വിനോദങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.