ഉ​ത്സ​വ​വി​പ​ണി​ക​ളെപോ​ലും ഇ​ല്ലാ​താ​ക്കാ​ൻ പ്ര​തി​പ​ക്ഷം ശ്ര​മി​ച്ചു: വി.​എ​ൻ.​ വാ​സ​വ​ൻ
Thursday, April 18, 2024 12:04 AM IST
വാ​ഴൂ​ർ: സാ​ധാ​ര​ണ​ക്കാ​ർ​ക്കാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​പ്ലൈ​കോ വ​ഴി ന​ട​പ്പി​ലാ​ക്കു​ന്ന ഈ​സ്റ്റ​ർ, വി​ഷു വി​പ​ണി​ക​ളെ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പേ​രി​ൽ ത​ക​ർ​ക്കാ​നു​ള്ള ശ്ര​മം ന​ട​ന്നെ​ന്ന് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. കൊ​ടു​ങ്ങൂ​ർ തേ​ക്കാ​ന​ത്ത് കു​ടും​ബ​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബി​ജെ​പി​യും കോ​ൺ​ഗ്ര​സും ഒ​റ്റ​ക്കെ​ട്ടാ​യി​ട്ടാ​ണ് ഇ​തി​നു​ള്ള ശ്ര​മം ന​ട​ത്തി​യ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ പോ​ലും ഇ​ല്ലാ​താ​ക്കാ​നാ​ണ് കേ​ന്ദ്ര​വും യു​ഡി​എ​ഫും ശ്ര​മി​ക്കു​ന്ന​ത്. പി​എ​സ്‌​സി വ​ഴി ഏ​റ്റ​വും കൂ​ടു​ത​ൽ നി​യ​മ​നം ന​ട​ത്തി​യ രാ​ജ്യ​ത്തെ ഏ​ക സം​സ്ഥാ​നം കേ​ര​ള​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ൽ​ഡി​എ​ഫ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വാ​വ​ച്ച​ൻ വാ​ഴൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ബെ​ജു കെ. ​ചെ​റി​യാ​ൻ, രാ​ജ​ൻ ചെ​റു​കാ​പ്പ​ള്ളി​ൽ, വി.​പി. റെ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.