ഡോക്ടർമാർക്കു മെച്ചപ്പെട്ട സൗകര്യം വേണം
Tuesday, August 27, 2019 11:16 PM IST
സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർക്ക് മെച്ചപ്പെട്ട സൗകര്യം നൽകണം. ഡോക്ടർമാർ 100 മുതൽ 500 വരെ രോഗികളെ ഒപിയിൽ നോക്കുന്നു. പനിയും മറ്റുരോഗങ്ങളാലും വലയുന്ന സീസണിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കണം.പല പരിശോധനാ മുറികളും അസൗകര്യങ്ങൾ നിറഞ്ഞതാണ്. കുടുസുമുറികളും കാറ്റില്ലാത്ത, തൂങ്ങിക്കിടക്കുന്ന ഒരു ഫാനുമാണ് അവരുടെ സുഖസൗകര്യങ്ങൾ.
ഡോക്ടറുടെ മുറിയിലേക്കു രോഗികൾ ഇടിച്ചുകയറുകയാണ്. രാവിലെ മുതൽ വിശ്രമമില്ലാതെ രോഗികളെ നോക്കാൻ കുറെ കൂടി വിശാലമായ മുറി അനുവദിക്കണം. നമ്മുടെ നാട്ടിലെ സർക്കാർ ആശുപത്രികൾ ഒക്കെ ഹൈടെക് സംവിധാനത്തിൽ മാറുന്നതിന് അനുസരിച്ച് ഡോക്ടർമാർക്കും സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ബന്ധപ്പെട്ടവർ മറക്കരുത്
കലയപുരം മോനച്ചൻ ചേറൂർ, മലപ്പുറം