വ്യാജം പ്രചരിപ്പിക്കരുത്
Monday, August 10, 2020 12:54 AM IST
കോവിഡ് 19 രോഗബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സർക്കാറും ആരോഗ്യവകുപ്പും പോലീസും ചേർന്നു സുരക്ഷാക്രമീകരണങ്ങൾ പഴുതടച്ചു നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. അതിനിടയിൽ വ്യാജ വാർത്തകളും രാഷ്ട്രീയ കളികളും സ്ഥാനം പിടിച്ചു കൊണ്ടിരിക്കുകയാണ്.തെരഞ്ഞെടുപ്പിൽ കിട്ടുന്ന വോട്ടുകളല്ല കോറോണയിൽ വിറങ്ങലിച്ച ജനതയാണ് രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ അജൻഡയാകേണ്ടത്.
ആരിഫ് എ. പി കളത്തൂർ