ദരിദ്രർക്കു നല്ലത്
Tuesday, August 11, 2020 11:20 PM IST
വൺ ഇന്ത്യ വൺ പെൻഷൻ ദേശീയതലത്തിയാലും സംസ്ഥാനതലത്തിയാലും നടപ്പിൽ വന്നാൽ പ്രതീക്ഷിക്കുന്ന തിനേക്കാൾ കൂടുതൽ നന്മയുണ്ടാകും.ഓരോ പൗരനും അത് ആത്മവിശ്വാസം നൽകും .വൃദ്ധജനങ്ങൾക്ക് പ്രത്യേകിച്ച് ദരിദ്രരായ വൃദ്ധജനങ്ങൾക്ക് ആത്മാഭിമാനത്തോടെ കുടുംബത്തിൽത്തന്നെ ജീവിക്കുന്നതിന് പ്രോത്സാഹനം ആകും.വൃദ്ധസദനങ്ങൾ കുറയുവാൻ സാഹചര്യം ഒരുക്കുകയും ചെയ്യും.എന്നിട്ടും ഉപേക്ഷിക്കപ്പെടുന്ന വൃദ്ധജനങ്ങൾ ഉണ്ടെങ്കിൽ അവർക്കുവേണ്ടി വൃദ്ധസദനങ്ങൾ നടത്തുന്നവർക്കും അത് നടത്തി കൊണ്ടുപോകുന്നതിന് സഹായകരമാകും.
ഫാ. ജോസ് എടക്കളത്തൂർ