ക്രിമിനലുകൾ നിയന്ത്രിക്കപ്പെടണം
Monday, April 5, 2021 11:35 PM IST
വികസന മുന്നേറ്റവും അഴിമതിരാഹിത്യവും മുദ്രാവാക്യമാക്കി മുന്നണികൾ തെരഞ്ഞെടുപ്പിനെ നേരിടുന്ന തിരക്കിലാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച എംഎൽഎമാരിൽ നല്ലൊരു ശതമാനം പേർ ക്രിമിനൽ കേസുകളിലെ പ്രതികളാണെന്നാണ് ഡെമോക്രാറ്റിക് റിഫോംസ് ആൻഡ് ഇലക്ഷൻ വാച്ച് നടത്തിയ പഠന റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.
മാത്രമല്ല ഇതിൽ കുറേപ്പേർ കൊലപാതകം, തട്ടികൊണ്ടുപോകൽ, ബലാത്സംഗം തുടങ്ങിയ കേസുകളിലെ പ്രതികളാണെന്നും ഈ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ഒരു നാടിന്റെ സംരക്ഷകരും പ്രചോദകരുമാകേണ്ട ഭരണകർത്താക്കൾ തന്നെ ഇതു പോലുള്ള കുറ്റകൃത്യങ്ങളിൽ അകപ്പെടുന്പോൾ ജനങ്ങൾക്കിടയിൽ അത് നിസാരവത്കരിക്കപ്പെടുന്ന കാഴ്ചയാണിന്ന് ഏറെയും. കുറ്റകൃത്യങ്ങളിൽ അകപ്പെട്ട സ്ഥാനാർഥികളുടെ പെരുപ്പം നിയന്ത്രിച്ചില്ലെങ്കിൽ രാജ്യം വലിയ വില തന്നെ നൽകേണ്ടിവരും.
ഷമ്മാസ് വി, ഓമാനൂർ