ജാഗ്രത കൈവിടരുത്
Monday, May 10, 2021 12:46 AM IST
ലോകത്തിലെ ഏറ്റവും കൂടുതൽ കോവിഡ് രോഗികളും അതിനപ്പുറം ഏറ്റവും കൂടുതൽ മരണനിരക്കുമുള്ള രാജ്യങ്ങളുടെ പട്ടികയിലും നമ്മുടെ രാജ്യം ബഹുദൂരം മുന്നിലാണ്. അതിൽ ഏറ്റവും കൂടുതൽ അദ്ഭുതപ്പെടുത്തുന്നത് നമ്മുടെ രാജ്യത്ത് 45നു താഴേ പ്രായമുള്ളവരുടെ മരണനിരക്ക് വർധിക്കുന്നു എന്നതാണ്. അതുകൊണ്ട് തന്നെ 18 വയസിനു മുകളിലുള്ളവരുടെ വാക്സിനേഷൻ എത്രയും വേഗത്തിൽ നടപ്പാക്കണം.
വാക്സിൻ ക്ഷാമം പരിഹരിക്കുകയും വേണം. മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതി തത്കാലം നിരോധിക്കണം. ആരോഗ്യ വകുപ്പ് നൽക്കുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണം. ഒറ്റക്കെട്ടായി ഈ മഹാമാരിക്കെതിരേ കൈകോർക്കാം, ജാഗ്രത കൈ വിടാതെ.
ജെഫിൻ ജോയ് , പ്രാപ്പൊയിൽ, ചെറുപുഴ