ഓൺലൈൻ വിദ്യാഭ്യാസം വളർത്താനാകണം
Saturday, May 15, 2021 12:51 AM IST
കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ വിദ്യാലയങ്ങളിൽ ചെന്നുള്ള പഠനം ഈ വർഷവും അനിശ്ചിതത്വത്തിലാണ്. ഈ അവസരത്തിൽ ഭാവിയിലേക്ക് ഉതകുന്ന വിധം അറിവുനേടാൻ ഓൺലൈൻ വിദ്യാഭ്യാസമേ തരമുള്ളൂ. എന്നാൽ ഓൺലൈനിൽ വിദ്യാർഥികൾ ആയിരുക്കുന്നത് ഗുണത്തേക്കാളേറെ ദോഷം സൃഷ്ടിക്കരുത്. പഠിക്കേണ്ടതിനേക്കാൾ ഏറെ പഠിക്കേണ്ടാത്തവയാണോ പഠിക്കുന്നത് എന്നത് വേദനാജനകമാണ്. അധ്യാപകരും രക്ഷിതാക്കളും അധികാരികളും ഈ വിഷയത്തെ വളരെ ഗൗരവപൂർവം കാണണം. വിദ്യാർഥികളെ വിശ്വാസവഴിയെ നടത്താൻ വിശ്വാസപരിശീലകരും മാതാപിതാക്കളും തീവ്രമായി ശ്രദ്ധിക്കണം.
റെയ്ച്ചൽ ജോർജ് ഇടത്തിൽ, തീക്കായി