വാക്സിനേഷൻ കൂടുതൽ വേഗത്തിലാക്കാൻ
Saturday, May 15, 2021 11:29 PM IST
45 വയസിനു മുകളിൽ ഉള്ളവർക്ക് കൂടുതൽ വേഗത്തിൽ വാക്സിനേഷൻ നൽകാൻ, തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിൽ കൂടി 250 രൂപയ്ക്ക് വാക്സിനേഷൻ നൽകിയാൽ സൗജന്യ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാനും സർക്കാർ നഴ്സുമാരെ കൂടുതൽ കോവിഡ് രോഗികളെ നോക്കുവാൻ ഉപയോഗിക്കാനും സാധിക്കും.
ഈ ആശുപത്രികൾ സ്വന്തമായി വാക്സിൻ വിതരണം ചെയ്യുകയില്ല എന്നുകൂടി രേഖംമൂലം ഉറപ്പുവരുത്തണം . അങ്ങനെ കഴിവുള്ളവരിൽനിന്നു കിട്ടുന്ന 150 രൂപ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ച് ഫണ്ടിലേക്കുള്ള സംഭാവനയായി സ്വീകരിക്കാവുന്നതാണ്. കൂടാതെ കേന്ദ്രം നൽകുന്ന വാക്സിൻ പെട്ടെന്നുതന്നെ ഉപയോഗിക്കുന്നതനുസരിച്ചു കൂടുതൽ വാക്സിൻ കേന്ദ്രത്തിൽനിന്നു ലഭ്യമാക്കാൻ സാധിക്കും. മുഖ്യമന്ത്രി ഇതിനുവേണ്ടി കേന്ദ്രത്തിൽനിന്നു പ്രത്യക അനുമതി തേടണം.
കെ. രാധാകൃഷ്ണൻ എറണാകുളം