അയർലൻഡിലെ ഇന്ത്യക്കാർക്കു മുന്നറിയിപ്പുമായി എംബസി
Saturday, August 2, 2025 2:46 AM IST
ലണ്ടൻ: അയർലൻഡിലെ ഇന്ത്യക്കാർക്കു സുരക്ഷാ മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി. ഈയിടെ തലസ്ഥാനമായ ഡബ്ലിനിലും മറ്റു പ്രദേശങ്ങളിലും ഇന്ത്യക്കാർ ആക്രമിക്കപ്പെട്ട നിരവധി സംഭവങ്ങളുണ്ടായിരുന്നു.
വിജനമായ പ്രദേശങ്ങളിലേക്ക് പോകരുതെന്നാണു നിർദേശം. ജൂലൈ 19ന് നാൽപ്പതുകാരൻ ക്രൂര ആക്രമണത്തിനിരയായിരുന്നു.