ബ​യേ​ണ്‍ ഗോളുത്സവം
Sunday, June 7, 2020 12:00 AM IST
മ്യൂ​​ണി​​ക്: ജ​​ർ​​മ​​ൻ ബു​​ണ്ട​​സ് ലി​​ഗ ഫു​​ട്ബോ​​ളി​​ൽ ഒ​​രു ഗോ​​ളി​​നു പി​​ന്നി​​ൽ​​നി​​ന്ന​​ശേ​​ഷം നാ​​ലു ഗോ​​ൾ തി​​രി​​ച്ച​​ടി​​ച്ച് വ​​ന്പന്മാ​​രാ​​യ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​ന്‍റെ ഉ​​ജ്വ​​ല ജ​​യം. എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ ലെ​​വ​​ർ​​കൂ​​സ​​നെ​​തി​​രെ ബ​​യേ​​ണ്‍ 4-2ന്‍റെ ജ​​യം സ്വ​​ന്ത​​മാ​​ക്കി. ഒ​​ന്പ​​താം മി​​നി​​റ്റി​​ൽ ലൂ​​കാ​​സ് അ​​ലാ​​രി​​യോ​​യി​​ലൂ​​ടെ ലെ​​വ​​ർ​​കൂ​​സ​​ൻ മു​​ന്നി​​ൽ ക​​ട​​ന്നു. എ​​ന്നാ​​ൽ, കിം​​ഗ്സ്‌ലി കോ​​ൾ​​മാ​​ൻ (27), ലി​​യോ​​ണ്‍ ഗോ​​രെ​​റ്റ്സ്ക (42), സെ​​ർ​​ജി ഗ്‌നാ​​ബ​​റി (45+1), റോ​​ബ​​ർ​​ട്ട് ലെ​​വ​​ൻ​​ഡോ​​വ്സ്കി (66) എ​​ന്നി​​വ​​രു​​ടെ ഗോ​​ളു​​ക​​ളി​​ലൂ​​ടെ ബ​​യേ​​ണ്‍ 4-1നു ​​മു​​ന്നി​​ലെ​​ത്തി. 89-ാം മി​​നി​​റ്റി​​ൽ ഫ്ളോ​​റി​​ൻ വി​​റ്റ്സി​​ലൂ​​ടെ ലെ​​വ​​ർ​​കൂ​​സ​​ൻ ഒ​​രു ഗോ​​ൾ​​കൂ​​ടി മ​​ട​​ക്കി പ​​രാ​​ജ​​യ​​ഭാ​​രം കു​​റ​​ച്ചു.

അ​തേ​സ​മ​യം, 30 മ​​ത്സ​​ര​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ 90 ഗോ​​ൾ എ​​ന്ന ബു​​ണ്ട​​സ് ലി​​ഗ റി​​ക്കാ​​ർ​​ഡി​​ൽ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കും ഇ​​ന്ന​​ലെ എ​​ത്തി. പോ​യി​ന്‍റ് പ​ട്ടി​ക​യി​ലും ബ​യേ​ൺ (70 പോ​യി​ന്‍റ്) ത​ല​പ്പ​ത്താ​ണ്.

റി​​ക്കാ​​ർ​​ഡ് ലെ​​വ​​ൻ

ഇ​​ന്ന​​ല​​ത്തെ ഗോ​​ളോ​​ടെ ബു​​ണ്ട​​സ് ലി​​ഗ​​യി​​ൽ മൂ​​ന്നാം ത​​വ​​ണ​​യും ഒ​​രു സീ​​സ​​ണി​​ൽ 30ൽ ​​അ​​ധി​​കം ഗോ​​ൾ എ​​ന്ന നേ​​ട്ട​​ത്തി​​ൽ ലെ​​വ​​ൻ​​ഡോ​​വ്സ്കി എ​​ത്തി. 2016-17, 2017-18 സീ​​സ​​ണു​​ക​​ളി​​ലാ​​യി​​രു​​ന്നു മു​​ന്പ് പോ​​ളി​​ഷ് താ​​രം ഈ ​​നേ​​ട്ടം കൈ​​വ​​രി​​ച്ച​​ത്. ജ​​ർ​​മ​​ൻ ഇ​​തി​​ഹാ​​സം ഗ​​ർ​​ഡ് മ്യൂ​​ള​​ർ മാ​​ത്രമേ (അ​​ഞ്ച്) ഒ​ന്നി​ല​ധി​കം ത​വ​ണ ഈ ​​നേ​​ട്ടം മു​​ന്പ് കൈ​​വ​​രി​​ച്ചി​​ട്ടു​​ള്ളൂ. ഈ ​​സീ​​സ​​ണി​​ൽ ബ​​യേ​​ണി​​നാ​​യി 44-ാം ഗോ​​ളാ​​ണ് താ​​രം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ഒ​​രു സീ​​സ​​ണി​​ൽ ബ​​യേ​​ണി​​നാ​​യി ഏ​​റ്റ​​വും അ​​ധി​​കം ഗോ​​ൾ നേ​​ടു​​ന്ന സ്വ​​ന്തം റി​​ക്കാ​​ർ​​ഡും ഇ​​തോ​​ടെ പോ​​ളി​​ഷ് താ​​രം തി​​രു​​ത്തി.

ഇ​​ന്ന​​ലെ ന​​ട​​ന്ന മ​​റ്റു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ലൈ​​പ്സി​​ഗും പ​​ഡേ​​ർ​​ബോ​​ണും ഓ​​രോ ഗോ​​ൾ വീ​​തം നേ​​ടി സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു. ഡു​​സ​​ൽ​​ഡോ​​ർ​​ഫും ഹൊ​​ഫെ​​ൻ​​ഹീ​​മും ര​​ണ്ട് ഗോ​​ൾ വീ​​ത​​മ​​ടി​​ച്ചും പോ​​യി​​ന്‍റ് പ​​ങ്കു​​വ​​ച്ചു. ഫ്രൈ​​ബ​​ർ​​ഗ് 1-0ന് ​​മോ​​ണ്‍​ഹെ​​ൻ​​ഗ്ലാ​​ഡ്ബാ​​കി​​നെ​​യും മെ​​യ്ന്‍റ്സ് 2-0ന് ​​എ​​ൻ​​ട്രാ​​ക്റ്റ് ഫ്രാ​​ങ്ക്ഫ​​ർ​​ട്ടി​​നെ​​യും കീ​​ഴ​​ട​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.